അവശ്യ സേവനങ്ങൾ നൽകുന്നവർ സുരക്ഷാ ക്രമീകണങ്ങൾ പാലിക്കണം

കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി അവശ്യ സർവീസ് വിഭാഗത്തിൽ ഉൾപ്പെടുന്ന സേവനങ്ങൾ നൽകുന്ന എല്ലാ സ്ഥാപനങ്ങളും സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ബാങ്ക്, സഹകരണ സൊസൈറ്റികൾ, റേഷൻ കടകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ഒരേ സമയം അഞ്ചിൽ കൂടുതൽ ഗുണഭോക്താക്കളെ ഇത്തരം സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കാൻ പാടില്ലെന്നും കളക്ടർ അറിയിച്ചു.

കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെ മാത്രമേ പ്രവർത്തിക്കു . ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദിക്കില്ല. ഓണ്‍ലൈന്‍ ഡെലിവറി അനുവദിക്കും. സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവര്‍ത്തനം 2 മണിവരെ മാത്രം. ലോക്ക് ഡൗണിന്‍റെ ഭാഗമായി അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. വെള്ളം, വൈദ്യുതി, ടെലികോം, ഭക്ഷ്യവസ്തുക്കള്‍ എന്നിവ തടസ്സമില്ലാതെ ലഭ്യമാക്കും

Leave a comment
  •  
  •  
  •  
  •  
  •  
  •  
  •  
Top