കുപ്രസിദ്ധ ഗുണ്ടാ നേതാവ് ടോംജിത്ത് പിടിയിൽ

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ കേസുകൾ ഉള്ള ആലുവ ചുണങ്ങൻവേലി സ്വദേശി ടോംജിത്ത് (26) നെ ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫെയ്മസ് വർഗ്ഗീസിൻ്റെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞദിവസം അർദ്ധരാത്രിയോടെ അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട , മാള, കാട്ടൂർ, കൊരട്ടി തുടങ്ങി നിരവധി സ്റ്റേഷനുകളിൽ കേസുകൾ ഉള്ള ഇയാൾ മാസങ്ങളായി ഒളിവിൽ ആയിരുന്നു. ഇരിങ്ങാലക്കുടയിലും കാട്ടൂരിലും കഴിഞ്ഞ ദിവസം ഉണ്ടായ ഗുണ്ടാ അക്രമണം അറിഞ്ഞ് എത്തിയതായിരുന്നു ഇയാൾ. പ്രതിയെ കാട്ടൂർ പോലീസിനു കൈമാറി മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരിങ്ങാലക്കുട എസ് ഐ അനൂപ് പി ജി, എ എസ് ഐ ജഗദീഷ്, ജോഷി ജോസഫ്, അനൂപ് ലാലൻ, വൈശാഖ് മംഗലൻ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top