സർക്കാർ ഓഫീസുകളിൽ 50% പേർ വീതം ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം ഹാജരായാൽ മതി, ശനിയാഴ്ച അവധി- താൽക്കാലിക ക്രമീകരണങ്ങൾ രണ്ടാഴ്ചക്കാലത്തേക്ക്

കോവിഡ് 19 സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി സർക്കാർ ഓഫീസുകളിലെ ജോലി സമയം, ജീവനക്കാരുടെ ഹാജർ എന്നിവയിൽ രണ്ടാഴ്ചക്കാലത്തേക്ക് താൽക്കാലിക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഓഫീസ് ജോലികൾക്ക് തടസ്സം വരാത്ത രീതിയിൽ ഓരോ ഓഫീസിലെയും 50 ശതമാനം പേർ വീതം ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം ഹാജരായാൽ മതിയാകും. ശനിയാഴ്ച സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും അവധിയായിരിക്കും. ഇത്തരത്തിൽ ജോലിക്ക് ഓഫീസിൽ ഹാജരാകാത്ത ഗ്രൂപ്പ് ബി,സി,ഡി വിഭാഗം ജീവനക്കാർ എല്ലായിപ്പോഴും ടെലിഫോൺ മുഖേനയോ മറ്റോ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയോ ഓഫീസ് മേധാവിയുമായി ബന്ധപ്പെടാൻ കഴിയുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണ്.  ഏതെങ്കിലും ജീവനക്കാരുടെ വീടുകളിൽ ഹോം ക്വാറന്റൈൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളവർ ഉണ്ടെങ്കിൽ അത്തരം ജീവനക്കാർക്ക് സർക്കാർ മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റ് അടിസ്ഥാനത്തിൽ 14 ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവ് ബന്ധപ്പെട്ട മേലധികാരികൾ അനുവദിക്കാവുന്നതാണ്.

കോവിഡ് 19 വ്യാപനം തടയൽ, അത്യാവശ്യ ചികിത്സാസൗകര്യങ്ങൾ ഒരിക്കൽ, രോഗികളെയും നിരീക്ഷണത്തിലുള്ളവരെയും പാർപ്പിക്കുന്നത് ആവശ്യമായ ക്രമീകരണങ്ങൾ, കുടിവെള്ള വിതരണം വാർത്താവിതരണം, തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നവർ, ജീവനക്കാർ മറ്റ് അത്യാവശ്യ സേവനങ്ങൾ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെട്ട ജീവനക്കാർക്ക് ഈ താൽക്കാലിക ക്രമീകരണം ബാധകമായിരിക്കില്ലെന്ന് ഉത്തരവിൽ പറയുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top