വിദ്യാര്‍ഥികള്‍ ഇടപഴകുന്നതില്‍ അകലം പാലിക്കുന്നത് ഉറപ്പുവരുത്തണം

പരീക്ഷ നടക്കുന്ന വിദ്യാലയങ്ങളില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ തമ്മില്‍ സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ കൃത്യമായി അകലം പാലിക്കുന്നുണ്ടെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു. വിദ്യാര്‍ഥികള്‍ കൂട്ടമായി നില്‍ക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൊറോണ മുന്‍കരുതലിന്‍റെ ഭാഗമായി ഇടപഴകുമ്പോള്‍ നിശ്ചിത അകലംപാലിക്കേണ്ടതു സ്‌കൂളുകളിലേയും കോളേജിലേയും പ്രിന്‍സിപ്പല്‍മാരും അധ്യാപകരും ഉറപ്പുവരുത്തണം. കൊറോണ ഭീതി ഒഴിവായിട്ടില്ല. അതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ‘ബ്രേക്ക് ദ ചെയിന്‍’ ക്യാമ്പയിന്‍ വഴി സാമൂഹ്യഅകലം പാലിക്കാന്‍ നിര്‍ദേശിക്കുന്നത്. അതല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകാനിടയുണ്ട്. കോളേജ് പ്രിന്‍സിപ്പല്‍മാര്‍ ഇത് ഉറപ്പുവരുത്തി റിപോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ ഇടപഴകുമ്പോള്‍ നിശ്ചിത അകലംപാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

Leave a comment

Top