സംഗീത നാടക അക്കാദമി കലാസാഹിത്യ പ്രവർത്തകരെക്കുറിച്ചുള്ള വിവരശേഖരണം നടത്തുന്നു

കേരള സംഗീത നാടക അക്കാദമി സംസ്ഥാനത്തെ കലാസാഹിത്യ പ്രവർത്തകരെക്കുറിച്ചുള്ള വിവരശേഖരണം നടത്തുന്നു. സംഗീത നാടക അക്കാദമിയുടെ പ്രവർത്തനപരിധിയിൽ വരുന്ന കലാസാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്ന മുഴുവൻ ആളുകളുടെയും വിവരങ്ങൾ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ ജില്ലകളിൽ സജീവമായി പ്രവർത്തിക്കുന്ന കലാകാരന്മാരെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്കും സാംസ്‌കാരിക പ്രവർത്തകർക്കും അക്കാദമിയെ അറിയിക്കാം. കലാപ്രവർത്തകരുടെ പേരു വിവരങ്ങൾ, പ്രവർത്തിക്കുന്ന മേഖല, പ്രവൃത്തിപരിചയം, ലഭിച്ച അംഗീകാരങ്ങൾ തുടങ്ങിയ വിവരങ്ങൾ അക്കാദമി ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ നൽകാം. വിലാസം: കേരള സംഗീത നാടക അക്കാദമി, ചെമ്പൂക്കാവ്, തൃശ്ശൂർ- 680020. knsakademi@gmail.com എന്ന ഇ മെയിൽ വിലാസത്തിലും വിവരങ്ങൾ അയയ്ക്കാം. ഫോൺ: 04872332134, 2332548

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top