കൂടൽമാണിക്യം പള്ളിവേട്ട ആൽത്തറ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്‍റെ ബസ് സ്റ്റാന്റ്- ഠാണ റോഡിലുള്ള പ്രസിദ്ധമായ പള്ളിവേട്ട ആല്‍ത്തറയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എൻ.പി. പരമേശ്വരൻ നമ്പൂതിരിപ്പാട് തുടക്കം കുറിച്ചു. വ്യാപാരിയായ കല്ലിങ്ങപ്പുറം ചന്ദ്രന്‍റെ സഹായത്തോടെയാണ് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ചടങ്ങിൽ ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ്‌മേനോന്‍ മറ്റു ദേവസ്വം പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. 

ആലിന്‍റെ വേരിറങ്ങി തറ പൊളിഞ്ഞ് തകര്‍ന്ന് നില്‍ക്കുന്ന അവസ്ഥയാണ് ഇപ്പോൾ. നിലവിലുള്ള അളവില്‍ തന്നെ പുതുക്കിപണിതശേഷം അതിന് മുകളില്‍ സ്റ്റീല്‍ ബാരിക്കേഡ് സ്ഥാപിക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. തന്ത്രിയുടെ നേതൃത്വത്തില്‍ ആലിന്റെ വേരുകള്‍ വ്യത്തിയാക്കി പുതുക്കി പണിയാനാണ് ദേവസ്വം തീരുമാനിച്ചിരിക്കുന്നത്. ഇതിനായി രണ്ടുലക്ഷം രൂപയുടെ സാമ്പത്തിക സഹായമാണ് കല്ലിങ്ങപ്പുറം ചന്ദ്രന്‍ നല്‍കിയിരിക്കുന്നത്. ബാക്കി ആവശ്യമായ തുക ദേവസ്വം ചിലവഴിക്കും. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ തണ്ടികവരവിന് പള്ളിവേട്ട ആല്‍ത്തറയ്ക്കല്‍ സ്വീകരണം നല്‍കിയശേഷം അവിടെ നിന്നും ഘോഷയാത്രയായിട്ടാണ് ക്ഷേത്രത്തിലേക്ക് എത്തിക്കുക. ഈ ആലിന് നൂറ്റാണ്ടോളം പഴക്കമുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top