2.939 കോടി രൂപ മുതല്‍ മുടക്കി തൃശൂർ മെഡിക്കൽ കോളേജിലും കോവിഡ് 19 പരിശോധനാ സംവിധാനം
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വൈറല്‍ റിസര്‍ച്ച് ഡെവലപ്പ്മെന്റ് ലബോറട്ടറി (VRDL) കോവിഡ് 19 പരിശോധനക്ക് സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജിലും ഇത് സജ്ജമായത്. 2.939 കോടി രൂപ മുതല്‍ മുടക്കിയാണ് ഇത് യാഥാര്‍ത്ഥ്യമാകുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മൈക്രോബയോളജി വിഭാഗത്തിന്റെ കീഴില്‍ സെന്‍ട്രല്‍ ലാബിനോട് സമീപമാണ് ഈ ലാബ് സജ്ജീകരിച്ചിരിക്കുന്നത്.
Leave a comment