ഇരിങ്ങാലക്കുട : മുനിസിപ്പല്‍ മൈതാനം സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങളുടെ ആവശ്യം. വ്യാഴാഴ്ച നടന്ന കൗൺസിലിലാണ് ഈ ആവശ്യം ഉന്നയിച്ചത്. മുനിസിപ്പല്‍ മൈതാനം കഴിഞ്ഞ ദിവസം ഓണക്കളി മത്സരത്തിനു നല്‍കിയതിനെ തുടര്‍ന്ന് മൈതാനം ചളിക്കുണ്ടായ സാഹചര്യം ചൂണ്ടിക്കാട്ടിയായിയിരുന്നു ഭരണ-പ്രതിപക്ഷാംഗങ്ങളുടെ ആവശ്യം. മൈതാനം ചുറ്റുമതിലും ഗെയ്റ്റും നിര്‍മ്മിച്ച് സംരക്ഷിക്കണമെന്നും വാനങ്ങള്‍ ഇറക്കാന്‍ അനുവദിക്കരുതെന്നും എല്‍. ഡി. എഫ്. അംഗം പി. വി. ശിവകുമാര്‍ ആവശ്യപ്പെട്ടു. കര്‍ശന ഉപാധികളോടെ മാത്രമെ മൈതാനം നല്‍കാവുവെന്ന് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്മാന് അഡ്വ വി. സി. വര്‍ഗീസ് ആവശ്യപ്പെട്ടു. സൗജന്യമായി മൈതാനം നല്കുകകയും അവിടെ കച്ചവടം നടത്തുകയുമാണ് ചില സംഘടനകള്‍ നടത്തുന്നതെന്ന് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്മാന് എം ആര്. ഷാജു കുറ്റപ്പെടുത്തി. മൈതാനം നല്കുമ്പോള് കേടുപാടുകള്‍ സംഭവിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് യു. ഡി. എഫ്. അംഗം സോണിയ ഗിരി ആവശ്യപ്പെട്ടു.
മുനിസിപ്പല്‍ മൈതാനം സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങളുടെ ആവശ്യം
Leave a comment