ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാൾ ഒരുക്കത്തിൽ

ഇരിങ്ങാലക്കുട : മാർതോമാസ്ലീഹായുടെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിലെ ദനഹാ തിരുന്നാളിന് ഇരിങ്ങാലക്കുട ഒരുങ്ങി.ധീര രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്‍റെ മദ്ധ്യസ്ഥം തേടിയാണ് അമ്പ്തിരുനാൾ കൊണ്ടാടുന്നത്. ഏറ്റവും പ്രധാനമായി എല്ലാ വീടുകളിലും പിണ്ടി കുത്തുന്നു. അതുകൊണ്ട് തന്നെ പിണ്ടികുത്തി പെരുന്നാൾ എന്നും അറിയപ്പെടുന്നു.

പഴയകാലത്ത് പന്തം കത്തിച്ച് പിണ്ടിയിന്മേൽ കുത്തുകയും പിണ്ടിയുടെ നെറുകയിൽ എണ്ണക്കിരീടം വെച്ച് കത്തിക്കുകയും രാത്രിയിൽ എല്ലാവരും ഒത്തുചേർന്ന് ഈശോയുടെ രൂപം പ്രായമുള്ള ആരെങ്കിലും വഹിച്ച് ഗാനങ്ങളാലപിച്ച് ക്രൈസ്തവർ താമസിക്കുന്ന തെരുവുകളിൽ നടക്കുന്ന പതിവുണ്ടായിരുന്നു. ഇതിനു മാറ്റങ്ങൾ സംഭവിച്ചാണ് ഇന്നത്തെ തിരുന്നാൾ ആഘോഷങ്ങൾ രൂപം കൊള്ളുന്നത്. ശനിയാഴ്ചയോടെ എല്ലാ വിശ്വാസികളുടെ ഭവനങ്ങളിലും പിണ്ടി കുത്തി പെരുന്നാളിനെ വരവേൽക്കാൻ തയ്യാറായിക്കഴിഞ്ഞു.

Leave a comment

Leave a Reply

Top