ഗുണ്ടാസംഘങ്ങൾ തമ്മിൽ ഉണ്ടായ അക്രമണത്തിൽ ഒളിവിലായിരുന്ന അഞ്ച് പ്രതികളെ കാട്ടൂർ പോലീസ് പിടികൂടി

കാട്ടൂർ : കഴിഞ്ഞമാസം താണിശ്ശേരി കള്ളുഷാപ്പിന് സമീപം ഓലപ്പീപ്പി സജീവൻ എന്ന ഗുണ്ടയെ ആക്രമിച്ചു പരിക്കേൽപ്പിച്ച് ഇതുവരെ ഒളിവിൽ കഴിയുകയായിരുന്ന അഞ്ച് പ്രതികളെ കാട്ടൂർ പോലീസ് പിടികൂടി. കാട്ടൂര്‍ എസ്.എന്‍.ഡി.പി.ക്ക് അടുത്ത് പെരുമ്പടപ്പില്‍ വീട്ടില്‍ ടുഡു എന്നുവിളിക്കുന്ന അജിത്ത് (23), എറാട്ടുവീട്ടില്‍ ശിഷ്യന്‍ എന്ന് വിളിക്കുന്ന അക്ഷയ് (22), കാട്ടൂര്‍ ഇല്ലിക്കാട് കൂനമ്മാവ് വീട്ടില്‍ ഡ്യൂപ്പ് എന്ന് വിളിക്കുന്ന വിഷ്ണു (24), കാട്ടൂര്‍ പവര്‍ഹൗസിനടുത്ത് പണിക്കവീട്ടില്‍ ഇംഗന്‍ എന്ന് വിളിക്കുന്ന ഷിനു (24), കാട്ടൂര്‍ വെള്ളാനി കാതിക്കോടത്ത് കുഞ്ഞിക്കിളി എന്ന് വിളിക്കുന്ന സംഗീത് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം പ്രതികൾ കോയമ്പത്തൂർ, കുട്ടിക്കാനം, വാഗമൺ എന്നിവിടങ്ങളാണ് ഒളിവിൽ കഴിഞ്ഞിരുന്നത്.

ആക്രമണത്തിന് ഉപയോഗിച്ച മാരകായുധങ്ങൾ പോലീസ് ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഒളിവിൽ കഴിയുന്നതിനും മറ്റു സഹായങ്ങൾ നൽകിയവർക്കും വേണ്ടി പോലീസ് അന്വേഷണം തുടരുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസിന്‍റെ  നിർദ്ദേശപ്രകാരമാണ് പ്രതികളെ കഴിഞ്ഞ ദിവസം രാത്രി കാട്ടൂർ പോലീസ് പിടികൂടിയത്. കാട്ടൂർ പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ വി വി വിമൽ, അഡീഷണൽ സബ് ഇൻസ്പെക്ടർ കെ ജി സാജൻ, ഗ്രേഡ് എ എസ് ഐ മാരായ ഹരിഹരൻ, രാജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മുരുകദാസ്, സജീവ് കുമാർ, ധനേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഷാനവാസ്, പ്രദോഷ്, ഉണ്ണികൃഷ്ണൻ, നിഖിൽ ജോൺ, ഐ ബിൻ വർഗീസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top