കോവിഡ് കാലം സർഗ്ഗാത്മകമാക്കാൻ താഷ്ക്കന്‍റ്  ലൈബ്രറി കർമ്മപരിപാടികൾ ആവിഷ്കരിച്ചു

പട്ടേപ്പാടം : കോവിഡ് 19 കാലം സർഗ്ഗാത്മകമാക്കാൻ പട്ടേപ്പാടം താഷ്ക്കന്‍റ്  ലൈബ്രറി രംഗത്ത്. കുട്ടികളിൽ കോവിഡ് കാലത്തെ ഒറ്റപ്പെടലിന്‍റെ വിരസതയും പിരിമുറുക്കവും അകറ്റാൻ ലൈബ്രറി പ്രവർത്തകസമിതി കർമ്മപരിപാടികളാവിഷ്കരിച്ചു. മാസ്ക്കും കയ്യുറകളും ധരിച്ച മൂന്നിൽ കൂടാത്ത ലൈബ്രറി പ്രവർത്തകർ ബാലവേദിയിലെ അംഗങ്ങളായ കുട്ടികളുടെ വീടുകൾ സന്ദർശിച്ച് അവർക്ക് മാസ്ക്കുകളും തൂവാലകളും ഹാന്റ് വാഷ് സാമഗ്രികളും മറ്റും കൈമാറും. വായിക്കാൻ പുസ്തകങ്ങളും കൊടുക്കും. മുറ്റത്ത് നടാൻ പച്ചക്കറിവിത്തുകളും പൂവിത്തുകളും കുട്ടികൾക്ക് നല്കും. അവരോടൊപ്പം പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും കുറേനേരം ചെലവഴിക്കും. കോവിഡ് 19 സംബന്ധിച്ച സർക്കാർ മുന്നറിയിപ്പുകൾ പിൻ വലിക്കുന്നതുവരെ സന്ദർശനം തുടരും. ലൈബ്രറിയിലെ മുതിർന്ന അംഗങ്ങൾക്കുവേണ്ടി ഒരോ വീട്ടിലും ലളിതമായ കോലായ സദസ്സുകളും സർഗ്ഗാത്മക സംവാദങ്ങളും സംഘടിപ്പിക്കുവാനും ലൈബ്രറി തീരുമാനിച്ചിട്ടുണ്ടെന്ന് സെക്രട്ടറി രമിത സുധീന്ദ്രൻ പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top