മോട്ടോർ വാഹന വകുപ്പിന്‍റെ ഓഫീസുകളിൽ കൗണ്ടറുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം , ഡ്രൈവിങ്ങ് ടെസ്റ്റുകൾ നിർത്തിവയ്ക്കും

ജില്ലയിൽ കോവിഡ് 19 പോസിറ്റീവ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെ ഓഫീസുകളിൽ കൗണ്ടറുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ഓൺലൈനായി ഫീസടച്ച അപേക്ഷകൾ മാത്രമേ കൗണ്ടറിൽ സ്വീകരിക്കൂ. വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന, ഡ്രൈവിങ്ങ് ടെസ്റ്റുകൾ, ഗതാഗതനിയമം ലംഘിക്കുന്നവർക്കുളള പരിശീലന ക്ലാസ്സുകൾ എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിർത്തിവയ്ക്കും

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top