താണിശ്ശേരി കൂനമ്മാവ് കുളം സംരക്ഷണ പ്രവ്യത്തി ആരംഭിച്ചു

താണിശ്ശേരി : ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 16 ലക്ഷം രൂപ അനുവദിച്ച്‌ നിർമ്മാണം നടത്തുന്ന കാറളം പഞ്ചായത്തിലെ താണിശ്ശേരി കൂനമ്മാവ് കുളം സംരക്ഷണ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ഉദയ പ്രകാശ് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് അധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് അംഗം മല്ലിക ചാത്തുക്കുട്ടി, പഞ്ചായത്ത് വികസന കാര്യ ചെയർമാൻ ടി. പ്രസാദ്, വാർഡ് മെമ്പർ അംബിക സുഭാഷ്, വി.ജി. ശ്രീജിത്ത്, എം സുധീർദാസ്, രാമ ക്യഷ്ണൻ കോപ്പുളി പറമ്പിൽ എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top