അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ സ്ത്രീ ശക്തി ഉണരണം – ഡോ. ശ്രീലതാവർമ്മ

ഇരിങ്ങാലക്കുട : അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ സ്ത്രീ ശക്തി ഉണരണമെന്ന് ഡോ. ശ്രീലതാവർമ്മ അഭിപ്രായപ്പെട്ടു. പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റും വനിതസാഹിതി ഇരിങ്ങാലക്കുട മേഖലയും സംയുക്തമായി നടത്തിയ വനിതാദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ആഘോഷ പരിപാടികളുടെ ഭാഗമായി ഇരിങ്ങാലക്കുടയിലെ കലാസാഹിത്യ രംഗത്തെ മികച്ച വനിതകളെ പരിചയപ്പെടുത്തിയ ആദരപൂർവ്വം എന്ന സെക്ഷനും അന്ധവിശ്വാസവും അനാചാരങ്ങളും സ്ത്രീകളുടെ മേലുള്ള ചൂഷണങ്ങളും എന്ന വിഷയത്തിൽ രേണുരാമനാഥൻ നയിച്ച തുറച്ച ചർച്ചയും നടന്നു. പു.ക.സ സംസ്ഥാന കമ്മിറ്റി അംഗം കവയിത്രി റെജില ഷെറിൻ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.

ക്രിമിറ്റോറിയത്തിൽ ജോലി നോക്കി ഉപജീവനം നയിക്കുന്ന സുബീന റഹ്മാനെ നാരീരത്ന ഉപഹാരസമർപ്പണത്തിലൂടെ ആദരിച്ചു. പ്രതിസന്ധികളിൽ തളരാതെ ഗൃഹഭരണം ഏറ്റെടുത്ത് നടത്തിയ സഹായഹസ്തങ്ങൾ അനിവാര്യമായവർക്കുള്ള അടുക്കപാത്രങ്ങളുടെ വിതരണം ടൗൺ സെക്രട്ടറി ഷെറിൻ അഹമ്മദ് നിർവ്വഹിച്ചു. പ്രബന്ധമൽസര വിജയികൾക്കുള്ള സമ്മാനം ടൗൺപ്രസിഡന്റ് കെ ജി സുബ്രഹ്മണ്യൻ വിതരണം ചെയ്തു.

സാവിത്രി ലക്ഷ്മണൻ മുഖ്യപ്രഭാഷണം നടത്തി. സിസ്റ്റർ റോസ് ആന്റോ വനിതാദിന സന്ദേശവും കൈമാറി. ഗാനോൽസവം പരിപാടി കവയത്രി രാധിക സനോജ് ഉദ്ഘാടനം ചെയ്തു.തുടർന്ന് വിവിധകലാപരിപാടികൾ അരങ്ങേറി. അശ്വതി, രതി കല്ലട, ഷീബ ജയചന്ദ്രൻ, സിമിത ലിനീഷ്, ഉമ മുല്ലപ്പിള്ളി എന്നിവർ സംസാരിച്ചു. ശ്രീല വി.വി സ്വാഗതവും ദീപ ആന്റണി നന്ദിയും രേഖപ്പെടുത്തി.

Leave a comment

Top