അന്തർദേശീയ ചലച്ചിത്രമേളയുടെ പൂർണ്ണ വിവരങ്ങൾ ഇനി ഫേസ്ബുക്കിലും

ഇരിങ്ങാലക്കുട : മാർച്ച് 7 മുതൽ 11 വരെ മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി നടത്തുന്ന രണ്ടാമത് അന്തർദേശീയ ചലച്ചിത്രമേളയുടെ പൂർണ്ണ വിവരങ്ങൾ ഇനി ഫേസ് ബുക്കിലും. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഇരിങ്ങാലക്കുട international film festival irinjalakuda എന്ന പേരിലുള്ള ഫെസ്റ്റിവലിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്‍റെ ഉദ്ഘാടനം മുകുന്ദപുരം തഹസിൽദാർ ഐ.ജി. മധുസൂദനൻ ക്യു.ആർ കോഡ് സ്കാൻ ചെയ്തു നിർവഹിച്ചു. താലൂക്ക് കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽഫിലിം സൊസൈറ്റി സെക്രട്ടറി നവീൻ ഭഗീരഥൻ ഫെസ്റ്റിവലിനെക്കുറിച്ച് വിശദീകരിച്ചു. ഡെപ്യൂട്ടി തഹസിൽദാർ സിമേഷ് സാഹൂ, ഫിലിം സൊസൈറ്റി വൈസ് – പ്രസിഡണ്ട് മനീഷ് അരീക്കാട്ട്, ട്രഷറർ ടി. ജി സച്ചിത്ത്, എക്സിക്യൂട്ടീവ് അംഗം എം എസ് ദാസൻ എന്നിവർ സംസാരിച്ചു. https://www.facebook.com/internationalfilmfestivalirinjalakuda

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top