പരീക്ഷാക്കാലം ആഘോഷമാക്കാം; കുട്ടികളെ സമ്മർദത്തിൽ നിന്നും രക്ഷിക്കാൻ ജില്ലാ ഭരണകൂടം ഹെല്പ് ലൈൻ നമ്പറുകൾ അടക്കമുള്ള സേവനങ്ങൾ ഒരുക്കി

വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സമ്മർദ്ദത്തിലേക്ക് വഴിമാറാനുള്ള സമയമാണ് പരീക്ഷാക്കാലം. മികച്ച മാർക്ക് നേടാനുള്ള ശ്രമത്തിൽ വിദ്യാർഥികളും മക്കൾക്ക് ആവശ്യത്തിന് മാർക്ക് കിട്ടുമോയെന്ന് ഭയന്ന് മാതാപിതാക്കളും സമ്മർദ്ദത്തിലാകും. പരീക്ഷാഭയമോ ആകാംക്ഷയോ മൂലം വിവിധ മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്ന കുട്ടികളെ ടെൻഷൻ ഫ്രീയാക്കാൻ ജില്ലാ ഭരണകൂടം ഒരുങ്ങുന്നു. കുട്ടികൾക്ക് ഏതെങ്കിലും തരത്തിൽ മാനസിക ബുദ്ധിമുട്ട് തോന്നുന്ന പക്ഷം കൗൺസലിങ്, ഡോക്ടർമാരുടെ സേവനം എന്നിവ ജില്ലാ ഭരണകൂടം നൽകും. ആരോഗ്യവകുപ്പ്, ജില്ലാ ശിശുസംരക്ഷണയൂണിറ്റ്, ഔവ്വർ റസ്‌പോൺസിബിലിറ്റി റ്റു ചിൽഡ്രൻ (ഒആർസി) പദ്ധതി, സെന്റ് തോമസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗം എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സേവനമൊരുക്കിയിരിക്കുന്നത്. ഇതിനായി വിളിക്കാവുന്ന ഫോൺ നമ്പറുകൾ ഇപ്രകാരമാണ്.

ഡോ. സുബ്രഹ്മണ്യൻ- 9447145622 (വൈകീട്ട് 6 മുതൽ രാത്രി 10 വരെ), ഡോ. ഗിരീഷ് മേനോൻ 8281906826 (വൈകീട്ട് 4 മുതൽ രാത്രി 9 വരെ), ഡോ സ്മിത രാംദാസ് 9495421321 (വൈകീട്ട് 56 മുതൽ രാത്രി 8 വരെ), ഡോ കെ വി പാർവ്വതി 9447030625 (രാവിലെ 8 മുതൽ 12 വരെ, വൈകീട്ട് 4 മുതൽ 8 വരെ), ഡോ ബാസ്പിൻ 9447295310 (രാവിലെ 10 മുതൽ രാത്രി 10 വരെ), രേഷ്മ (സൈക്കോളജിസ്റ്റ് ഒ ആർ സി 9048952199 (രാവിലെ 10 മുതൽ വൈകീട്ട് 7 വരെ), ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് കൗൺസിലർ ശ്രുതി 9744151523 (രാവിലെ 10 മുതൽ വൈകീട്ട് 7 വരെ), സോഷ്യൽ വർക്ക് ഡിപ്പാർട്‌മെന്റ് അസി. പ്രൊഫസർമാരായ ഫാദർ അലൻ ടോണി 9447839724 (രാവിലെ 8 മുതൽ രാത്രി 8 വരെ), സീമ സണ്ണി 9495331765 ( രാവിലെ 8 മുതൽ വൈകീട്ട് 8 വരെ), വില്ലി വർഗീസ് 9947280253 (രാവിലെ 8 മുതൽ വൈകീട്ട് 8 വരെ), ജിജോ കുരുവിള 7559918347 (രാവിലെ 8 മുതൽ വൈകീട്ട് 8 വരെ), ഗൗരു ഘോഷ് 9744008560.

പരീക്ഷാ തയ്യാറെടുപ്പും പരീക്ഷയും സന്തോഷകരമാക്കാൻ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമായി പ്രത്യേക നിർദ്ദേശങ്ങളും ജില്ലാ ഭരണകൂടം നൽകിയിട്ടുണ്ട്.

കുട്ടികളുടെ ഭക്ഷണരീതി, കുടിവെള്ളം, വിശ്രമം എന്നിവയിൽ രക്ഷിതാക്കൾ ശ്രദ്ധിക്കണം. ഹാൾടിക്കറ്റ് പെൻബോക്‌സ് എന്നിവ ഒരുക്കി നൽകുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം.

മാതാപിതാക്കളുടെ അമിത ടെൻഷൻ കുട്ടികൾക്ക് കൊടുക്കരുത്. മറ്റുകുട്ടികളുമായി അവരെ താരതമ്യം ചെയ്ത് സംസാരിക്കുന്നതിന് പകരം അവർക്ക് മോട്ടിവേഷൻ നൽകുന്ന സംഭാഷണം നടത്തുക. അവരോട് അനുഭാവത്തോടെയും ആത്മവിശ്വാസം വർധിപ്പിക്കുന്ന തരത്തിലും പെരുമാറുക.

കുട്ടികൾ നേരത്തെ എഴുന്നേറ്റ് പഠിക്കുമ്പോൾ കൂടെയിരിക്കുക. പരീക്ഷാഫലത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നും മികച്ച രീതിയിൽ തയ്യാറെടുപ്പ് നടത്തിയാൽ മതിയെന്നും അവരെ ബോധ്യപ്പെടുത്തുക. ഓരോരുത്തരും ഏറ്റവും മികച്ചവരാണെന്ന് അവരെ ഓർമ്മിപ്പിക്കുക. പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങിയില്ലെങ്കിൽ കുട്ടികൾ മോശമാകുമെന്ന് അവർക്ക് താക്കീത് നൽകരുത്.

ഓരോ ഉദ്യമവും പൂർത്തിയാക്കുമ്പോൾ അവരെ അഭിനന്ദിക്കുക. ഇടവേളകളിൽ, പഠിച്ച ഭാഗങ്ങൾ രസകരമായി ഓർത്തെടുക്കാൻ അവരോട് ആവശ്യപ്പെടുക.

രക്ഷിതാക്കൾക്കൊപ്പം വിദ്യാർഥികൾ കൂടി നടത്തേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ച് ഭരണകൂടം നിർദ്ദേശം നൽകുന്നുണ്ട്. ടെലിവിഷൻ-ഇന്റർനെറ്റ് ഉപയോഗം നിയന്ത്രിക്കുക, ശ്രദ്ധയോടെയും ക്ഷമയോടെയും പാഠഭാഗങ്ങൾ വായിച്ച് ഉൾക്കൊളളുക, പ്രധാനപ്പെട്ട പാഠഭാഗങ്ങൾ ചെറിയ നോട്ടുകളാക്കി സൂക്ഷിക്കുക, ആവശ്യമായ തോതിൽ വിശ്രമിച്ച് പഠിക്കുക, ഉറക്കം ഉപേക്ഷിച്ചുള്ള പഠനം ഒഴിവാക്കുക, അനാരോഗ്യകരമായ ഉല്ലാസങ്ങളും ലക്ഷ്യപ്രാപ്തിയിലേക്ക് എത്തിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്ന സൗഹൃദങ്ങളും ഒഴിവാക്കുക. ദഹനവ്യൂഹത്തിനും മറ്റും അമിതാധ്വാനം നൽകുന്ന ഭക്ഷണങ്ങൾ ഒഴിവാക്കണം. പച്ചക്കറികൾ അധികം ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. ഏതെങ്കിലും തരത്തിലുള്ള അസുഖം ഉണ്ടെങ്കിൽ ഉടനെ ചികിത്സ തേടണം

Leave a comment
  •  
  •  
  •  
  •  
  •  
  •  
  •  
Top