രണ്ടാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഫെസ്റ്റിവൽ ഗൈഡ് പ്രകാശനം ചെയ്തു

രണ്ടാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഫെസ്റ്റിവൽ ഗൈഡിന്‍റെ പ്രകാശനം ഇൻസൈഡ് – ഔട്ട്സൈഡ് ഹോം ഗ്യാലറി മാനേജിംഗ് ഡയറക്ടർ വേണുഗോപാൽ മേനോൻ നിർവഹിച്ചു. പ്രസ്സ് ക്ലബ് പ്രസിഡണ്ട് കെ.കെ. ചന്ദ്രൻ ഗൈഡ് ഏറ്റുവാങ്ങി

ഇരിങ്ങാലക്കുട: 15-ാമത് തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ മാർച്ച് 7 മുതൽ 11 വരെ മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി നടക്കുന്ന രണ്ടാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഫെസ്റ്റിവൽ ഗൈഡ് പ്രകാശനം ചെയ്തു. മാസ് മൂവീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പട്ടണത്തിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ഇൻസൈഡ് – ഔട്ട്സൈഡ് ഹോം ഗ്യാലറി മാനേജിംഗ് ഡയറക്ടർ വേണുഗോപാൽ മേനോൻ ഫെസ്റ്റിവൽ ഗൈഡിന്‍റെ  പ്രകാശനം നിർവഹിച്ചു. പ്രസ്സ് ക്ലബ് പ്രസിഡണ്ട് കെ.കെ. ചന്ദ്രൻ ഗൈഡ് ഏറ്റുവാങ്ങി.

ഫിലിം സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതൻമാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് അഡ്വ എം എസ് അനിൽകുമാർ ഫെസ്റ്റിവൽ ബാഗ് പുറത്തിറക്കി. ക്രൈസ്റ്റ് കോളേജിലെ ഫിലിം ക്ലബ് പ്രസിഡണ്ട് അഭിരാം, സെക്രട്ടറി ആർഷ നമ്പിയത്ത് എന്നിവർ ബാഗുകൾ എറ്റുവാങ്ങി. മാസ് മൂവീസ് പ്രൊപ്രൈറ്റർ പോൾസൺ, ഫിലിം സൊസൈറ്റി വൈസ് – പ്രസിഡണ്ട് മനീഷ് അരീക്കാട്ട് എന്നിവർ ആശംസകൾ നേർന്നു. സൊസൈറ്റി സെക്രട്ടറി നവീൻ ഭഗീരഥൻ സ്വാഗതവും ട്രഷറർ ടി. ജി. സച്ചിത്ത് നന്ദിയും പറഞ്ഞു.സൊസൈറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ വി.എസ്. വസന്തൻ, എം എസ് ദാസൻ, ബാബു താരാപ്പറമ്പിൽ, ടി ജി സിബിൻ, ശ്രീനിവാസൻ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി അംഗങ്ങൾ, ക്രൈസ്റ്റ് കോളേജിലെ ഫിലിം ക്ലബ് പ്രതിനിധികളായ ഒമർ റിഹാസ്, വിഷ്ണു ശർമ്മ, ഹേമന്ത്. ഫെമി. ഐശ്വര്യ, രാഹുൽ സതീഷ്, ലക്ഷ്‌മി, സുമയ്യ പ്രിയങ്ക തുടങ്ങിയയവരും പങ്കെടുത്തു.

ഇരിങ്ങാലക്കുട സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് അഡ്വ എം എസ് അനിൽകുമാർ ഫെസ്റ്റിവൽ ബാഗ് പുറത്തിറക്കി. ക്രൈസ്റ്റ് കോളേജിലെ ഫിലിം ക്ലബ് പ്രസിഡണ്ട് അഭിരാം, സെക്രട്ടറി ആർഷ നമ്പിയത്ത് എന്നിവർ ബാഗുകൾ എറ്റുവാങ്ങി
Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top