തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിൽ അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സെല്ഫ് ഫിനാൻസിങ് കോളേജായ താണിശ്ശേരി തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിൽ
യു ജി/ പി ജി തലങ്ങളിൽ താഴെ പറയുന്ന വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു . ഇംഗ്ലീഷ് (literature), ഹിന്ദി,മലയാളം, കോമേഴ്‌സ് , കമ്പ്യൂട്ടർ സയൻസ്, കെമിസ്ട്രി, ഫിസിക്സ് , ഫുഡ് ടെക്നോളജി, ബയോകെമിസ്ട്രി, മൈക്രോബയോളജി, മൾട്ടിമീഡിയ, മാത്തമാറ്റിക്സ്. അപേക്ഷകർക്ക് യു.ജി.സി നിയമപ്രകാരമുള്ള യോഗ്യതയുണ്ടാകണം. അപേക്ഷകൾ തപാൽ / ഇമെയിൽ വഴി അയക്കേണ്ട വിലാസം. തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജ്, കല്ലട റോഡ്, താണിശ്ശേരി പോസ്റ്റ്, തൃശൂർ ജില്ല 680701. ഇമെയിൽ : campus@tharananellur.com  ഫോൺ : 9495505051 , 9446232558 , 9846730721 .

Leave a comment

Top