മൺമറഞ്ഞ കഥാപാത്രങ്ങളെ തേടി കഥകൾ എത്തി

ഖാദർ പട്ടേപ്പാടത്തിന്‍റെ ‘ഇടവഴികൾ’ ബക്കർ മേത്തല കഥാപാത്രമായ വള്ളിയമ്മൂമ്മയുടെ ഇളം തലമുറക്കരായ ലക്ഷ്മി, ഗോപിക എന്നിവർക്ക് നല്കി പുസ്തകപ്രകാശനം നിർവ്വഹിക്കുന്നു

പട്ടേപ്പാടം : മൺമറഞ്ഞ കഥാപാത്രങ്ങളെത്തേടി കഥകൾ എത്തിയ അനുഭവമായി ഒരു പുസ്തക പ്രകാശനം. ഖാദർ പട്ടേപ്പാടം എഴുതിയ ഇടവഴികൾ എന്ന കഥാ സമാഹാരത്തിന്‍റെ രണ്ടാം പതിപ്പിന്‍റെ   പ്രകാശനമാണ് കഥാപാത്രങ്ങളായ വള്ളിയുമ്മയും എച്ചുമു അമ്മാമ്മയും വേലുഅച്ഛാച്ഛനും അന്ത്യവിശ്രമം കൊള്ളുന്ന തറവാട്ടു പറമ്പിലെ മരത്തണലിൽ നടത്തിയത്. പട്ടേപ്പാടം താഷ്ക്കന്റ് ലൈബ്രറി നടത്തിയ പരിപാടിയിൽ ഓർമ്മകൾക്ക് ജീവൻ വെയ്ക്കുന്ന സായാഹ്നം പങ്കുവെയ്ക്കാൻ പട്ടേപ്പാടം ഗ്രാമത്തിന്‍റെ   ഒരു പരിച്ഛേദം തന്നെ എത്തി.

കവിയും ഗാനരചയിതാവുമായ ബക്കർ മേത്തല വള്ളിയമ്മൂമ്മയുടെ ഇളം തലമുറക്കരായ ലക്ഷ്മി, ഗോപിക എന്നിവർക്ക് നല്കി പുസ്തകപ്രകാശനം നിർവ്വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം വി.എൻ. കൃഷ്ണൻ കുട്ടി അധ്യക്ഷത വഹിച്ചു. പി.കെ. ഭരതൻ മാസ്റ്റർ പുസ്തകപരിചയം നടത്തി. ആർട്ടിസ്റ്റ് ഹുസൈൻ വരച്ച കഥാപാത്രങ്ങളുടെ ചിത്ര പ്രദർശനം തുമ്പൂർ ലോഹിതാക്ഷൻ ഉദ്ഘാടനം ചെയ്തു. ഹുസൈന് ആർ.കെ. ജയരാജൻ ഉപഹാരം സമർപ്പിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം പി.തങ്കം ടീച്ചർ, ഐ. ബാലഗോപാൽ, ബാലകൃഷ്ണൻ അഞ്ചത്ത് എന്നിവർ സംസാരിച്ചു. രമിത സുധീന്ദ്രൻ സ്വാഗതവും നിർമ്മല സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

Leave a comment

Top