ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് പരിചിന്തന ദിനത്തോടനുബന്ധിച്ച എം.സി.പോൾ അനുസ്മരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് പരിചിന്തന ദിനത്തോടനുബന്ധിച്ച് നടന്ന എം.സി. പോൾ അനസ്മരണവും ഛായാചിത്ര അനാച്ഛാദനവും കൃഷി വകുപ്പു മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ നിർവ്വഹിച്ചു. 1972 മുതൽ 2018 വരെ സ്കൗട്സ് & ഗൈഡ്സിൻ്റെ തൃശൂർ ജില്ലാ പ്രസിഡന്റും, 7 വർഷകാലം സംസ്ഥാന വൈസ് പ്രെസിഡന്റുമായിരുന്നു അദ്ദേഹം. ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു അദ്ധ്യക്ഷത വഹിച്ചു.

സ്കൗട്ട് സ്റ്റേറ്റ് കമ്മീഷണർ പ്രൊഫ. ഇ.യു. രാജൻ പരിചിന്തന ദിന ഉദ്ഘാടനം നിർവ്വഹിച്ചു. മുഖ്യ അനുസ്മരണവും അവാർഡ് ദാനവും കെ.എസ്.ഇ. ലിമിറ്റഡ് എം.ഡി എ.പി.ജോർജ്ജ് നിർവ്വഹിച്ചു. അനുസ്മരണവും ആശംസകളും കെ.എസ്.ഇ. ലിമിറ്റഡ് ഇരിങ്ങാലക്കുട ജനറൽ മാനേജർ എം.അനിൽ നേർന്നു. ഇരിങ്ങാലക്കുട സ്കൗട്സ് & ഗൈഡ്സിൻ്റെ ജില്ലാ ഭാരവാഹികളായ പി.എ. സുഭാഷ് ചന്ദ്രദാസ് (ജില്ലാ പ്രസിഡണ്ട്), എൻ.സി. വാസു ( ജില്ലാ കമ്മീഷണർ സ്കൗട്ട്സ്), സിസ്റ്റർ.ഫ്ലോറൻസ് (ജില്ലാ കമ്മീഷണർ ഗൈഡ്സ് ) ജോസഫ് .ഇ. ഫ്രഞ്ചി എന്നിവർ സംസാരിച്ചു.

Leave a comment

Top