രണ്ടാമത് ഇരിങ്ങാലക്കുട അന്തര്‍ദേശീയചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ്സുകളുടെ വിതരണോദ്ഘാടനം 21ന് ഓര്‍മ്മ ഹാളില്‍

ഇരിങ്ങാലക്കുട : പതിനഞ്ചാമത് തൃശൂർ അന്തര്‍ദേശീയ ചലച്ചിത്രോല്‍സവത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്ടാമത് ഇരിങ്ങാലക്കുട അന്തര്‍ദേശീയചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ്സുകളുടെ വിതരണോദ്ഘാടനം ഫെബ്രുവരി 21 വൈകീട്ട് അഞ്ചിന് ഓര്‍മ്മ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ മനോജ്കുമാര്‍ നിര്‍വഹിക്കും. സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതന്‍മാസ്റ്റര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഫിലിം സൊസൈറ്റിയുടെയും ഫിലിം ഫെസ്റ്റിവലിന്റെയും ലോഗോകളുടെ പ്രകാശനം നടനകൈരളി ഡയറക്ടര്‍ വേണുജി നിര്‍വഹിക്കും. മാര്‍ച്ച് 7 മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ മാസ്സ് മൂവീസിലും ഓര്‍മ്മ ഹാളിലുമായി പത്തോളം ഭാഷകളില്‍ നിന്നുള്ള പതിനഞ്ച് ചിത്രങ്ങളാണ് ഫെസ്റ്റിവലിന്‍റെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്നത്

Leave a comment

Top