തെരുവുവിളക്കുകള്‍ കത്താത്തതിൽ പ്രതിഷേധിച്ച് ചുട്ടുകുറ്റികളുമായി കേരളജനപക്ഷത്തിന്‍റെ പ്രതിഷേധം

ഇരിങ്ങാലക്കുട : മാസങ്ങളായി നഗരങ്ങളിലെയും ഗ്രാമപ്രദേശത്തെയും തെരുവുവിളക്കുകൾ
കാത്തതായ ദുരവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളജനപക്ഷം പ്രവര്‍ത്തകര്‍ ഇരിങ്ങാലക്കുടയിൽ ചൂട്ട് കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി.

തെരുവുവിളക്കുകള്‍ തകരാറിലായത് സംബന്ധിച്ച് പലതവണ പരാതി നൽകിയിട്ടും പരിഹാരമുണ്ടായിലെന്ന പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷൈജോ ഹസ്സന്‍, ഉന്നതാധികാര സമതി അംഗം അഡ്വ. സുബീഷ് ശങ്കര്‍ എന്നിവർ പറഞ്ഞു. പ്രതിഷേധ സമരം ഷാജൻ വവ്വാക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ജോസ് കിഴക്കേപീടിക, സുരേഷ് വിജയന്‍, ശരത്ത് പോത്താനി, അരവിന്ദന്‍ നടവരമ്പ്, ജി. ദേവാനന്ദ്, മുരിയാട് അനില്‍, ഇമ്മാനുവേല്‍ ജോസ്, പ്രഭാകരന്‍, ജോര്‍ജ്ജ് ചിറ്റിലപ്പള്ളി, സുധീഷ് ചക്കുങ്ങല്‍ ജെഫ്രിന്‍ ജോസ്, ആന്റോ തട്ടിൽ എന്നിവർ നേതൃത്വം നല്‍കി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top