ഷാജു വാലപ്പന് ഒ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഇന്‍ഡോ സൗദി ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്

റിയാദ് : റിയാദിലെ ‘വാലപ്പന്‍ എക്‌സിം പ്രൈവറ്റ് ലിമിറ്റഡ്’ ചെയർമാൻ കല്ലേറ്റുംകര സ്വദേശിയായ ഷാജു വാലപ്പന് ഒ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഇന്‍ഡോ സൗദി ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്. കഠിനാധ്വാനവും ആത്മസമര്‍പ്പണവും കൊണ്ട് ബിസിനസ് രംഗത്ത് ശ്രദ്ധേയരായവര്‍ നിരവധിയാണ്. പക്ഷേ, തങ്ങളുടെ സമ്പാദ്യവും സമയവും സാമൂഹ്യസേവനത്തിനായി മാറ്റിവെക്കുന്നവര്‍ കുറവാണ്. അത്തരത്തിലുള്ളവരെ ആദരിക്കുകയാണ് ഇത്തരം പുരസ്കാരങ്ങളിലൂടെ എന്ന് സംഘാടകർ പറഞ്ഞു. കേരളത്തിൽ നിന്നും 3 പേർക്കാണ് അവാർഡ്. ഫെബ്രുവരി 21 വെള്ളിയാഴ്ച റിയാദ് നെസ്റ്റോ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഓ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ഒമ്പതാം വാർഷിക സമ്മേളനത്തില്‍ രമേശ് ചെന്നിത്തല പുരസ്‌കാരം വിതരണം ചെയ്യും

1996 മുതല്‍ സൗദി തലസ്ഥാനമായ റിയാദില്‍ അല്‍ മുഹൈദിബ് ഗ്രൂപ്പ് ഓഫ് കമ്പനീസില്‍ അക്കൗണ്ടന്റ് ആയി പ്രവാസജീവിതം ആരംഭിച്ചു. 1997 ല്‍ ബിസിനസ് രംഗത്തേക്ക് കടന്നു വരുകയും കല്ലേറ്റിന്‍കര ആസ്ഥാനമാക്കി ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കളായ റബ്ബര്‍, പ്ലാസ്റ്റിക്, മെറ്റല്‍ കാസ്റ്റ് തുടങ്ങിയ വസ്തുക്കള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ മിഡില്‍ ഈസ്റ്റിലേക്ക് കയറ്റുമതി ചെയ്യുന്ന വാലപ്പന്‍ എക്‌സിം പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിക്കുകയും ചെയ്തു. സഹോദര സ്ഥാപനങ്ങളായി റിയാദ് ആസ്ഥാനമാക്കി ‘സി റ്റി റ്റി ഇ’ എന്ന പേരില്‍ ജനറല്‍ ട്രേഡിങ്ങ് കമ്പനിയും കൂടാതെ റബ്ബര്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ സമ്മ ആര്‍ട്ട് ഫാക്ടറിയും ആരംഭിച്ചു. മലയാളികള്‍ക്കു പുറമെ നിരവധി ഇന്ത്യക്കാര്‍ക്കും , സ്വദേശികള്‍ക്കും മറ്റ് ഇതര രാജ്യക്കാര്‍ക്കും ജോലി നല്‍കാന്‍ ഷാജു വാലപ്പന്‍ ചെയര്‍മാനായ കമ്പനിക്ക് സാധിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top