ഇന്ത്യ പോസ്റ്റ് പെയ്മെന്‍റ്   ബാങ്ക് മഹാ ലോഗിൻ ഡേ, ആധാർ നമ്പറും മൊബൈൽ ഫോണും 100 രൂപയുമായി എത്തിയാൽ അക്കൗണ്ട് ആരംഭിക്കാം

ഏതു ബാങ്കിൽ നിക്ഷേപിച്ച തുകയും നിക്ഷേപകന് ബാങ്കിൽ പോകാതെ ആധാർ എനേബിൾ പെയ്മെന്‍റ്  സിസ്റ്റം വഴി പോസ്റ്റ് ഓഫീസിൽ നിന്നോ പോസ്റ്റുമാൻ വഴിയോ പിൻവലിക്കാം എന്നതാണ് ഇന്ത്യ പോസ്റ്റ് പെയ്മെന്‍റ്  ബാങ്ക് IPPB സവിശേഷത

ഇരിങ്ങാലക്കുട : തപാൽ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഇന്ത്യ പോസ്റ്റ് പെയ്മെന്‍റ്  ബാങ്ക് IPPB ലോഗിൻ ഡേയുമായി ബന്ധപ്പെട്ട ഇരിങ്ങാലക്കുട പോസ്റ്റ് ഓഫീസിൽ സംഘടിപ്പിച്ച അക്കൗണ്ട് മേളയുടെ ഉദ്ഘാടനം കൂടിയാട്ടം കലാകാരൻ വേണുജി നിർവഹിച്ചു. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി ജനങ്ങളിൽ മൊബൈൽ ബാങ്കിംഗ് പ്രോത്സാഹിപ്പിക്കുന്നതിന് നിർണായക പങ്കാണ് IPPB വഹിക്കുന്നത്. വൈദ്യുതി ബില്ല് ഫോൺ ബില്ല് എന്നിവ അടയ്ക്കാനും, മൊബൈൽ, ഡിടിഎച്ച് എന്നിവ റീച്ചാർജ് ചെയ്യുവാനും ക്യാഷ് ട്രാൻസ്ഫർ നടത്തുവാനും IPPB വഴി സാധിക്കും. ഏതു ബാങ്കിൽ നിക്ഷേപിച്ച തുകയും നിക്ഷേപകന് ബാങ്കിൽ പോകാതെ ആധാർ എനേബിൾ പെയ്മെന്‍റ്  സിസ്റ്റം വഴി പോസ്റ്റ് ഓഫീസിൽ നിന്നോ പോസ്റ്റുമാൻ വഴിയോ പിൻവലിക്കാം എന്നതാണ് ഇതിന്‍റെ സവിശേഷത.

ആധാർ നമ്പറും മൊബൈൽ ഫോണും 100 രൂപയുമായി എത്തിയാൽ അക്കൗണ്ട് തുടങ്ങാം. സീറോ ബാലൻസ് അക്കൗണ്ട് ആയതിനാൽ കസ്റ്റമർ നമ്പർ ക്യാഷ് പിൻവലിക്കാൻ സാധിക്കും. ബുധനാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 7 മണി വരെ അക്കൗണ്ട് തുറക്കാൻ സൗകര്യമുണ്ടായിരിക്കും. അന്നേദിവസം അക്കൗണ്ട് തുടങ്ങുന്ന പേരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് ഭാഗ്യശാലികൾ ക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കും. ഇരിങ്ങാലക്കുട പോസ്റ്റ് മാസ്റ്റർ രേഷ്മ ബിന്ദു അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട പോസ്റ്റൽ സൂപ്രണ്ട് ജിസ്സി ജോർജ്, അസിസ്റ്റന്റ് സൂപ്രണ്ട് മാരായ ജയശ്രീ ഇ കെ, സതി പി ആർ എന്നിവർ വിശിഷ്ടാതിഥിയായിരുന്നു

വൈദ്യുതി ബില്ല് ഫോൺ ബില്ല് എന്നിവ അടയ്ക്കാനും, മൊബൈൽ, ഡിടിഎച്ച് എന്നിവ റീച്ചാർജ് ചെയ്യുവാനും ക്യാഷ് ട്രാൻസ്ഫർ നടത്തുവാനും IPPB വഴി സാധിക്കും
Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top