ഫെബ്രുവരി 19 ലെ റവന്യൂ ജീവനക്കാരുടെ പണിമുടക്ക് വിജയിപ്പിക്കാന്‍ തീരുമാനം

ഇരിങ്ങാലക്കുട : കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്‍റ് സ്റ്റാഫ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഫെബ്രുവരി 19 ന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള റവന്യൂ വകുപ്പ് ജീവനക്കാരുടെ പണിമുടക്ക് വിജയിപ്പിക്കാന്‍ കെ.ആര്‍.ഡി.എസ്.എ. മുകുന്ദപുരം താലൂക്ക് കമ്മറ്റി യോഗം തീരുമാനിച്ചു. പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിന് വില്ലേജ് ഓഫീസുകളില്‍ അധിക തസ്തിക അനുവദിച്ച് ഫ്രണ്ട് ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടു. വില്ലേജ് ഓഫീസര്‍ വിഭാഗത്തെ രേഖകളിലെ ശമ്പളം നല്‍കാതെ താഴ്ന്ന ശമ്പളം നല്‍കി ജോലിഭാരത്താല്‍ സര്‍ക്കാര്‍ വീര്‍പ്പുമുട്ടിക്കുന്ന സ്ഥിതിയാണുള്ളത്. വകുപ്പിലെ ഫീല്‍ഡ് അസിസ്റ്റന്‍റുമാര്‍ക്ക് 20 വര്‍ഷം കഴിഞ്ഞാലും പ്രമോഷന്‍ ലഭിക്കാത്ത സാഹചര്യമാണുള്ളത്.

ദുരന്തനിവാരണം കൈകാര്യം ചെയ്യുന്ന വകുപ്പില്‍ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന് ടോര്‍ച്ചല്ലാതെ യാതൊന്നുമില്ലെന്നും രാത്രികാല ഡ്യൂട്ടിക്ക് ജീവനക്കാരെ നിയമിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. സ്ഥലമെടുപ്പ് ഓഫീസുകള്‍ പലതും നിറുത്തലാക്കല്‍ ഭീഷണിയിലാണെന്നതുള്‍പ്പടെ മുപ്പിതിലേറെ വര്‍ഷങ്ങളായി നിരന്തരമായി ആവശ്യപ്പെടുന്ന വിഷയങ്ങളില്‍ പലതിലും സര്‍ക്കാരുകള്‍ ഇടപെടാത്തത് വകുപ്പില്‍ പണിമുടക്ക് അനിവാര്യമാക്കിയതായി മേഖലാ കമ്മറ്റി അഭിപ്രായപ്പെട്ടു. താലൂക്ക് പ്രസിഡണ്ട് ഇ.ജി. റാണി അദ്ധ്യക്ഷത വഹിച്ചു. എ.എം. നൗഷാദ്, ടി.ജെ. സാജു, എം.കെ.ജിനീഷ്, എം.എസ്. അല്‍ത്താഫ്, വി. അജിത്ത്കുമാര്‍, കെ.എക്‌സ്. വര്‍ഗ്ഗീസ്, പി.എന്‍. പ്രേമന്‍, സി.യു. ജയശ്രീ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top