ഇരിങ്ങാലക്കുടയിലെ വീഥികൾക്ക് ഇനി ക്യാമറകളുടെ സുരക്ഷാകവചം, ചെവ്വാഴ്ച മുതൽ നിരീക്ഷണം ആരംഭിക്കും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പട്ടണവും, പ്രധാന റോഡുകളും പൂർണ്ണമായി ക്യാമറ നിരീക്ഷണത്തിൽ ആകുന്ന 22 ലക്ഷം രൂപ ചെലവാക്കി കെ.എസ്.ഇ ലിമിറ്റഡ് ഇരിങ്ങാലക്കുട പോലീസിന് ചെയ്തു നൽകിയ സി.സി.ടി.വി ക്യാമറകളുടെ ഉദ്ഘാടനം 18-ാം തീയതി രാവിലെ 10:30 ന് തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി. എസ്. സുരേന്ദ്രൻ ഐ.പി.എസ് നിർവഹിക്കും. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഓഫീസ് കോൺഫറൻസ് ഹാളിലാണ് ചടങ്ങ്.

തൃശ്ശൂർ റോഡിൽ പുത്തൻതോട് വരെയും, ചാലക്കുടി റോഡിൽ പുല്ലൂർ വരെയും, കൊടുങ്ങല്ലൂർ റോഡിൽ കോലോത്തുംപടി വരെയും, മൂന്നുപീടിക റോഡിൽ കെ.എസ് പാർക്ക് വരെയും, കാട്ടൂർ റോഡിൽ നാഷണൽ ഹൈസ്കൂൾ വരെയുമാണ് നിരീക്ഷണ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. ഇതുകൂടാതെ ബസ് സ്റ്റാൻഡ് എ കെ പി ജംഗ്ഷൻ ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ തുടങ്ങിയ പ്രധാനപ്പെട്ട ജംഗ്ഷനുകളിലും നിരീക്ഷണ ക്യാമറകളുടെ പരിധിയിൽ വരുന്നതാണ്. കെ.എസ്.ഇ ലിമിറ്റഡ് കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് പദ്ധതി.

കെ.എസ്.ഇ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം പി ജാക്സൺ ചടങ്ങിൽ സ്വാഗതം പറയും. മാനേജിംഗ് ഡയറക്ടർ എ.പി ജോർജ് അധ്യക്ഷത വഹിക്കും. ജനറൽ മാനേജർ അനിൽ എം സി.എസ്.ആർ പദ്ധതി വിശദീകരിക്കും. തൃശ്ശൂർ റേഞ്ച് ജില്ലാ പോലീസ് മേധാവി കെ പി വിജയകുമാരൻ ഐപിഎസ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസ് എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top