വാർഷികാഘോഷത്തിന്‍റെ നിറവിൽ വിമല സെൻട്രൽ സ്കൂൾ

താണിശ്ശേരി : വിമല സെൻട്രൽ സ്കൂളിന്‍റെ ഇരുപത്തി മൂന്നാം വാർഷികാഘോഷം ജനുവരി മൂന്നാം തിയതി , വാടച്ചിറ വികാരി ഫാദർ ജിജി കുന്നേലിന്‍റെ അദ്ധ്യക്ഷതയിൽ, പ്രശസ്ത കർണാടക സംഗീതജ്ഞയും പിന്നണിഗായികയുമായ ബിന്നി കൃഷ്ണകുമാർ ഉദ്‌ഘാടനം ചെയ്തു. ചിട്ടയായ ജീവിതചര്യക്കും ബുദ്ധിവികാസത്തിനും സംഗീതം ഏറെ ഫലവത്താണെന്നു അവർ അഭിപ്രായപ്പെട്ടു. രണ്ടായിരത്തി ആറിൽ ഫിലിം ഫെയർ അവാർഡ് നേടിക്കൊടുത്ത ‘രാര സരസകു രാര’എന്ന പാട്ടു പാടുകയും, അമൃതവർഷിണി രാഗത്തിന്‍റെ അദ്ധ്യക്ഷ ഭംഗി, സ്വരരാഗ ശ്രുതി താള നിബദ്ധമായി അവതരിപ്പിക്കുകയും ചെയ്തു.

തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റായ സിസ്റ്റർ ഡോക്ടർ ആലിസ് കുഴിഞ്ഞാലിൽ, ഇന്നത്തെ കാലഘട്ടത്തിൽ അംഗപരിമിതർക്കും അദ്‌ഭുതങ്ങൾ സൃഷ്ടിക്കാം എന്ന സന്ദേശം വിദ്യാർത്ഥികൾക്ക് പകർന്നു കൊടുത്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മരിയ കണ്ണമ്പിള്ളി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ പി. ടി. എ പ്രസിഡന്‍റ് ആന്റോ പെരുമ്പുള്ളി, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി. എ മനോജ്‌കുമാർ, കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ് ബാബു, വാടച്ചിറ വാർഡ് മെമ്പർ കെ.വി വിനീഷ് എന്നിവർ സന്നിഹിതരായിരുന്നു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top