കാലിക്കറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പ്, സെന്‍റ് ജോസഫ്സ്ന് കിരീടം

ഇരിങ്ങാലക്കുട : സുൽത്താൻ ബത്തേരിയിൽ നടന്ന കാലിക്കറ്റ് സർവകലാശാല ഇന്റർ കോളേജിയേറ്റ് വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെന്‍റ്  ജോസഫ്‌സ് കോളേജിന് കിരീടം. ഫൈനലിൽ സെന്‍റ്  മേരീസ് കോളേജ് സുൽത്താൻ ബത്തേരിയെ 18-25, 25-18, 25-22, 25-16 ഇനി സ്കൂളുകൾക്ക് പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്. സെന്‍റ്   ജോസഫ് കോളേജ് നാല്പത്തി രണ്ടാം തവണയാണ് കാലിക്കറ്റ് സർവകലാശാല വോളിബോൾ കിരീടം ചൂടുന്നത്. നൈപുണ്യ കോളേജ് കറുകുറ്റിയെ തോൽപ്പിച്ച് എസ്.എൻ കോളേജ് ചേളന്നൂർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സമ്മാനദാനം കാലിക്കറ്റ് സർവകലാശാല കായിക വിഭാഗം മേധാവി ഡോ. സക്കീർ ഹുസൈൻ നിർവഹിച്ചു.

Leave a comment

Top