കാലാവസ്ഥാ വ്യതിയാനം: ആഘാതങ്ങൾ ലഘൂകരിക്കാൻ പുതിയ ആശയങ്ങൾ ക്ഷണിക്കുന്നു

കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തം എന്നിവയുടെ ആഘാതങ്ങൾ ലഘൂകരിക്കുന്നതിനുള്ള പുതിയ ആശയങ്ങൾ സമർപ്പിക്കാൻ അവസരം ഒരുങ്ങുന്നു. ഇതിനായി കാലാവസ്ഥാ വ്യതിയാനതിന്‍റെ ആഘാതം കുറക്കുന്നതിനുള്ള പരിഹാര മാർഗങ്ങളെക്കുറിച്ചും പ്രകൃതി ദുരന്തങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ഒരു പേജിൽ കവിയാതെ എഴുതി അയ്യന്തോൾ കളക്ടറേറ്റിൽ രണ്ടാം നിലയിലുള്ള ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിൽ നേരിട്ടോ dscothrissur@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ ഫെബ്രുവരി 25 അഞ്ച് മണിക്കകം നൽകണം. ജില്ലാ പദ്ധതിയായ ജലരക്ഷ ജീവരക്ഷ , ക്ലൈമറ്റ് സിറ്റിസൺ കണക്ട് എന്നീ പദ്ധതികളുടെ ഭാഗമായി മാർച്ച് ആദ്യ വാരം നടക്കുന്ന കാലാവസ്ഥ സെമിനാറിൽ സമ്മാനാർഹമായ ആശയങ്ങൾ അവതരിപ്പിക്കാം.

നബാർഡ്, കില, കേരള വനഗവേഷണ കേന്ദ്രം, ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണ കൂടവും സംയുക്തമായാണ് കാലാവസ്ഥാ സെമിനാർ സംഘടിപ്പിക്കുക. സെമിനാറിൽ വിവിധ വകുപ്പുകൾ, ഏജൻസികൾ തുടങ്ങിയവ നടപ്പിലാക്കുന്ന പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളുടെ ക്രോഡീകരണവും അവതരണവും നടക്കും. അന്നേ ദിവസം ജല രക്ഷ ജീവ രക്ഷ, ബ്ലൂ ആർമി പ്രവർത്തനങ്ങളിൽ ഏറ്റവും മികവ് തെളിയിച്ച ബ്‌ളോക്, പഞ്ചായത്ത്, സ്‌കൂൾ, കോളേജ്, മറ്റിതര വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവക്ക് പുരസ്‌കാരങ്ങൾ നൽകുമെന്നും ജലരക്ഷാ ജീവരക്ഷാ നോഡൽ ഓഫീസർ പി ഡി സിന്ധു അറിയിച്ചു. ഫോൺ 04872360426

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top