മുകുന്ദപുരം പബ്ലിക് സ്കൂളിൽ ക്ലിന്‍റ്   മെമ്മോറിയൽ ചിത്രരചനാ മത്സരം ശനിയാഴ്ച

നടവരമ്പ് : മുകുന്ദപുരം പബ്ലിക് സ്കൂളിൽ ഫെബ്രുവരി 15 ശനിയാഴ്ച മണപ്പുറം ഫൗണ്ടേഷൻ – റെഡ്. എഫ്. എം. ക്ലിന്‍റ്  മെമ്മോറിയൽ ചിത്രരചനാമത്സരം നടക്കുന്നു. എഡ്മണ്ട് തോമസ് ക്ലിന്റ്ന്റെ ഓർമ്മയ്ക്കായി നടത്തുന്ന മത്സരത്തിൽ കെ. ജി, എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. വിജയികളായ കുട്ടികൾക്ക് പതിനായിരം രൂപയുടെ സമ്മാനങ്ങളും, മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും. കെ. ജി, എൽ.പി വിഭാഗത്തിൽ പെടുന്ന കുട്ടികൾ ക്രയോൺസും യു.പി, ഹൈസ്കൂൾ വിഭാഗത്തിൽ പെടുന്ന കുട്ടികൾ വാട്ടർകളറു മായി രാവിലെ 9. 00ന് മുകുന്ദപുരം പബ്ലിക് സ്കൂളിൽ എത്തിച്ചേരുക. രജിസ്ട്രേഷൻ ചെയ്യാൻ വിളിക്കേണ്ട നമ്പർ – 04872429595

Leave a comment

Top