ഷണ്മുഖംകനാൽ സംരക്ഷണഭിത്തി നിർമ്മാണത്തിലെ അഴിമതി വിജിലൻസ് അന്വേഷിക്കണം- ബി.ജെ.പി.

ഇരിങ്ങാലക്കുട : ഷണ്മുഖം കനാൽ സംരക്ഷണഭിത്തി നിർമ്മാണത്തിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ബിജെപി പടിയൂർ പൂമംഗലം പഞ്ചായത്ത് കമ്മിറ്റികൾ സംയുക്തമായി ആവശ്യപ്പെട്ടു. കോടികൾ ചിലവഴിച്ച നടത്തുന്ന ഷണ്മുഖം കനാൽ നവീകരണത്തിന്‍റെ ഭാഗമായുള്ള സംരക്ഷണഭിത്തി ആണ് നിർമ്മാണം പൂർത്തിയാക്കി മാസങ്ങൾക്കുള്ളിൽ ഇടിഞ്ഞുവീണത്. പടിയൂർ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത് മെമ്പറുമായ ബിനോയ് കോലാന്ത്ര, പൂമംഗലം പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് സിബി കുന്നുമ്മക്കര എന്നിവരുടെ നേതൃത്വത്തിൽ ബിജെപി കൊടികുത്തി പ്രതിഷേധം സംഘടിപ്പിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top