പ്രകൃതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്കും മനുഷ്യനെ നശിപ്പിക്കുന്ന വര്‍ഗീയതയും ഉപേക്ഷിക്കൂ- പൗരത്വ നിയമഭേദഗതിക്കെതിരെ വേറിട്ട പ്രചാരണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഇരിങ്ങാലക്കുട : പൗരത്വ നിയമഭേദഗതിക്കെതിരെ തുണിസഞ്ചിയിലെ പ്രചാരണവുമായി കാട്ടുങ്ങച്ചിറ പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് ഏറെ ശ്രദ്ധേയമായി. 11-ാം വാര്‍ഡ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമ്മേളനത്തിലാണ് നോ സി.എ.എ, നോ എന്‍.ആര്‍.സി എന്നെഴുതിയ തുണിസഞ്ചി വിതരണം നടത്തിയത്. പ്രകൃതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്കും മനുഷ്യനെ നശിപ്പിക്കുന്ന വര്‍ഗീയതയും ഉപേക്ഷിക്കൂ എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്‌സണ്‍ യോഗം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് ശരത്ദാസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി, മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ മുൻസിപ്പൽ കൗൺസിലർ എം ആർ ഷാജു, ബ്ലോക്ക് സെക്രട്ടറി പി എൻ സുരേഷ് പി എ ഷഹീർ, എന്നിവർ സംസാരിച്ചു.

Leave a comment

Top