രാജൻ കൃഷ്ണൻ അനുസ്മരണവും ചലച്ചിത്ര പ്രദർശനവും 11ന്

ഇരിങ്ങാലക്കുട : അന്തരിച്ച പ്രശസ്ത ചിത്രകാരൻ രാജൻ കൃഷ്ണന്റെ നാലാം ചരമവാർഷികമായ ഫെബ്രുവരി 11ന് വൈകിട്ട് 5:30ന് ഇരിങ്ങാലക്കുട മണ്ണാത്തിക്കുളം റോഡിലെ ‘വാൾഡനി‘ൽ രാജനെ അനുസ്മരിക്കാനായി സുഹൃത്തുക്കളും സാംസ്കാരികപ്രവർത്തകരും ഒത്തുചേരുന്നു. ഇന്നർസ്പേസ് ലിറ്റിൽ തിയേറ്ററും രാജൻ കൃഷ്ണൻ ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന അനുസ്മരണ പരിപാടിയുടെ ഭാഗമായി, കേരളചലച്ചിത്ര അക്കാദമി, വിശ്രുത ഫ്രഞ്ച് ചലച്ചിത്രകാരനായ അലൻ റെനെയുടെ ‘നൈറ്റ് ആന്റ് ഫോഗ്‘ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കും. ചലച്ചിത്ര അക്കാദമിയുടെ ടൂറിങ് ടോക്കീസ് പദ്ധതിയുടെ ഭാഗമായാണു ഡോക്യുമെന്ററി പ്രദർശനമെന്ന് ഇന്നർ സ്പേസ് ലിറ്റിൽ തിയേറ്റർ സെക്രട്ടറി സതീഷ് കെ. സുബ്രഹ്മണ്യൻ, രാജൻ കൃഷ്ണൻ ഫൗണ്ടേഷൻ എറണാകുളം മാനേജിങ് ട്രസ്റ്റി രേണു രാമനാഥ് എന്നിവർ അറിയിച്ചു.

നാസി ജർമ്മനിയിലെ കുപ്രസിദ്ധമായ കോൺസൻട്രേഷൻ ക്യാമ്പുകളിലെ മരവിപ്പിക്കുന്ന ക്രൂരതയെ തുറന്നു കാട്ടുന്ന ചരിത്രപ്രസിദ്ധമായ ഈ ഡോക്യുമെന്ററി സമകാലീന ഇന്ത്യൻ സാഹചര്യങ്ങളിൽ ഏറെ പ്രസക്തമായ ഒന്നാണു. രണ്ടാം ലോകയുദ്ധാനന്തരം, 1956-ൽ നിർമ്മിക്കപ്പെട്ട ‘നൈറ്റ് ആന്റ് ഫോഗ്‘ കുപ്രസിദ്ധമായ ഓഷ് വിറ്റ്സ് അടക്കമുള്ള നാസി കോൺസൻട്രേഷൻ ക്യാമ്പുകളുടെ അവശിഷ്ടങ്ങളുടെ ചിത്രീകരണത്തിലൂടെ ലക്ഷക്കണക്കിനു മനുഷ്യരെ കൊന്നൊടുക്കിയ നാസി ഭീകരതയെ അനാവരണം ചെയ്യുകയാണ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top