ഓൺലൈൻ കച്ചവടത്തിൽ പണം നഷ്ടപ്പെട്ട വിഷമത്തിൽ നാടുവിട്ട 17 കാരനെ ഗോവയിൽ നിന്നും കണ്ടെത്തി

ഇരിങ്ങാലക്കുട : ഓൺലൈൻ കച്ചവടം നടത്തുന്നതിനിടയിൽ പണം നഷ്ടപ്പെട്ട വിഷമത്തിൽ നാടുവിട്ട കോണത്തുകുന്നുകാരനായ 17 കാരനെ ഗോവയിൽ നിന്നും പോലീസിന്റെയും ഗോവ മലയാളി അസോസിയേഷന്റെയും സഹായത്താൽ കണ്ടെത്തി. പണം നഷ്ടപ്പെട്ട കുട്ടി മാനസിക വിഷമത്താൽ നഷ്ടപ്പെട്ട പണം സ്വരൂപിക്കുന്നതിനായി നാടുവിടുകയായിരുന്നു. ഇരിങ്ങാലക്കുട സബ് ഇൻസ്‌പെക്ടർ സുബിന്ത്, പോലീസ് ഓഫീസർമാരായ ജോസി ജോസ്, മനോജ് എ കെ, അനൂപ് ലാലൻ, എന്നിവർ സൈബർ സെല്ലിന്റെയും ഗോവ മലയാളികളുടെയും സഹായത്തോടെ ഗോവയിലെ ഹോട്ടലിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഗോവ മലയാളി അസോസിയേഷൻ ഭാരവാഹികൾ ആയ റെയ്ജൂ അലക്സ് (കൈരളി കല്ലംഗുട്ട്), അജിത് പള്ളം, (പഞ്ചിം) എന്നിവരും, ഗോവയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മ ആയ FAGMA യും ഭാരവാഹികൾ വാസു നായർ, കെ.കെ. പ്രേമാനന്ദൻ എന്നിവരും അന്വേഷണത്തിൽ സഹകരിച്ചതായി ഇരിങ്ങാലക്കുട പോലീസ് അറിയിച്ചു.

Leave a comment

Top