സ്‌കൾ വാഹനങ്ങളിൽ പരിശോധനന: 31 കേസെടുത്തു

സ്‌കൂൾ ബസ്സുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽപെട്ടാൽ അതത് ആർടിഒ ഓഫീസിലോ 9946100100 എന്ന വാട്‌സ് നമ്പറിലോ അറിയിക്കണമെന്നു ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ എം സുരേഷ് അറിയിച്ചു. മോട്ടോർ വാഹന വകുപ്പ് തൃശൂർ ജില്ലയിൽ സ്‌കൂൾ ബസുകൾ പരിശോധിച്ചു. 31 കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലയിൽ സ്‌കൂൾ ബസ്സുകളിൽ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ എം സുരേഷിന്റേയും എൻഫോഴ്‌സമെന്റ ആർടിഒ ഷാജി മാധവന്റേയും നേതൃത്വത്തിൽ സേഫ് കേരളയിലെ ആറ് സ്‌ക്വാഡുകൾ രാവിലെ എഴ് മണി മുതൽ പരിശോധന നടത്തി. ഇരുന്നൂറോളം വാഹനങ്ങൾ പരിശോധിക്കുകയും അറ്റൻഡർമാർ ഇല്ലാത്തതിന്റെ പേരിൽ 15-ഉം അനുവദനീയമായതിൽ കൂടുതൽ കുട്ടികളെ കയറ്റിയതിന് രണ്ടും നികുതി അടയ്ക്കാത്തതിന് നാലും ഡ്രൈവർമാർ യൂണിഫോം ധരിക്കാത്തതിന് 11-ഉം സ്പീഡ് ഗവർണർ പ്രവർത്തനക്ഷമമല്ലാത്തതിന് നാലും ഇൻഷൂറൻസ് കാലാവധി തീർന്ന രണ്ടും ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചതിന് ഒന്നും നിർദ്ദിഷ്ട പ്രവർത്തിപരിചയം ഇല്ലാത്ത ഒരു ഡ്രൈവർക്കെതിരെയും ഉൾപ്പെടെ 31 കേസുകൾ രജിസ്റ്റർ ചെയ്തു. സാങ്കേതിക തകരാറുളള ഒരു വാഹനത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കി. പരിശോധന തുടരുമെന്നും സ്‌കൂൾ വാഹനത്തിന്റെ യാത്ര ചെയ്യുന്ന കുട്ടികളുടെ രക്ഷിതാക്കളും സ്‌കൂൾ അധികൃതരും സ്‌കൂൾ ബസ്സുകളിൽ ആയമാരെ നിയോഗിക്കണമെന്നും സ്‌കൂൾ ബസ്സുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽപെട്ടാൽ അതത് ആർടിഒ ഓഫീസിലോ 9946100100 എന്ന വാട്‌സ് നമ്പറിലോ അറിയിക്കണമെന്നു ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ എം സുരേഷ് അറിയിച്ചു.

Leave a comment

Top