‘മീറ്റ് ദ റൈറ്റർ’ സാഹിത്യസംവാദം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: പുരോഗമനകലാസാഹിത്യസംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റും വനിതാസാഹിതി ഇരിങ്ങാലക്കുട മേഖലയും സംയുക്തമായി സെന്‍റ്  ജോസഫ്സ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്‍റെ സഹകരണത്തോടെ നടത്തിയ ‘മീറ്റ് ദി റൈറ്റർ’ എന്ന പരിപാടിയിൽ കേരളസാഹിത്യ അക്കാദമി അവാർഡ് ജേതാവും കേരളഭക്ഷ്യസുരക്ഷ കമ്മീഷൻ ചെയർമാനുമായ കെ വി മോഹൻകുമാർ ഐ.എ.എസ് ‘എഴുത്തിന്റെ വഴികൾ’ എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തി വിദ്യാർത്ഥിനികളുമായി സാഹിത്യസംവാദത്തിൽ ഏർപ്പെടുകയും ചെയ്തു. പ്രശസ്തകവി ഡോ. സി രാവുണ്ണി അദ്ധ്യക്ഷത വഹിച്ചു. കവയിത്രി റെജില ഷെറിന്‍റെ ഗാന്ധിസ്മൃതിയോടെ ആരംഭിച്ച പരിപാടിയിൽ ഷെറിൻ അഹമ്മദ് കെ വി മോഹൻകുമാറിന് ഉപഹാര സമർപ്പണം നടത്തി. വിദ്യാർത്ഥിനികൾ പങ്കെടുത്ത നിറച്ചാർത്ത്, കാവ്യാഞ്ജലി എന്നിവയും മുഹമ്മദ് ഷാമിലിന്റെ സോളോഡ്രാമയും അരങ്ങേറി. ഡോ.ബിനു, ഡോ. ഡി.ഷീല, ഡോ. വിശ്വനാഥൻ, കെ ജി സുബ്രമണ്യൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top