ബസ്സ് സ്റ്റാൻഡിലെ കൊലപാതകം : വിചാരണക്കിടയിൽ സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞു

ഇരിങ്ങാലക്കുട : സഹോദരിയെ പുറകെ നടന്ന് ശല്യം ചെയ്യുന്നത് ചോദിച്ചതിലുള്ള വിരോധത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ ചെറുപ്പക്കാരനെ ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ്സ് സ്റ്റാന്റിനടുത്തുള്ള മെയിൻ ഓട്ടോറിക്ഷ സ്റ്റാൻഡിൽ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ച് കൊന്ന കേസിൽ ഇരിങ്ങാലക്കുട അഡീഷണൽ ഡിസ്ട്രിക്ട് സെക്ഷൻസ് കോടതിയിലെ വിചാരണക്കിടയിൽ സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞു. കൊരുമ്പിശ്ശേരി പുതുക്കാട്ടിൽ വേണു ഗോപാലിന്‍റെ മകൻ സുജിത്ത് (26 ) എന്ന ചെറുപ്പക്കാരനാണ് രണ്ട് വർഷം മുമ്പ് ജനുവരി 28-ാം തിയ്യതി വൈകീട്ട് 6 മണിയോടെ  ഓട്ടോറിക്ഷ സ്റ്റാൻഡിൽ വച്ചുണ്ടായ അക്രമത്തിൽ കൊല്ലപ്പെട്ടത്.

സംഭവത്തിനുശേഷം ഒളിവിൽ പോയ മിഥുന സഹായിച്ച ഓട്ടോ ഡ്രൈവർ ലൈജു എന്നയാളെയും, സംഭവ ദിവസം മിഥുന് ഒന്നിച്ച് ബസ് സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിച്ചിരുന്ന സാക്ഷികളും, അന്നേദിവസം പെട്രോൾ പമ്പിൽ പെട്രോൾ അടിക്കുന്നതിനു വന്ന ആളുമാണ് കോടതിയിൽ വിചാരണയ്ക്കിടെ പ്രതികളെ തിരിച്ചറിഞ്ഞത്. ഈ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ പടിയൂർ സ്വദേശി മിഥുൻ (32) സുജിത്തിന്റെ ഇളയമ്മയുടെ മകളെ പുറകെ നടന്ന നിരന്തരം ശല്യം ചെയ്തത് ചോദ്യം ചെയ്തതിൽ ഉള്ള വിരോധത്തിൽ, ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന ഇരുമ്പു പൈപ്പ് ഉപയോഗിച്ചു സുജിത്തിനെ തല കടിക്കുകയും അടി കൊണ്ട് താഴെവീണ് സുജിത്തിനെ തലയിലും ശരീരത്തും മിഥുൻ കാലുകൊണ്ട് ചവിട്ടുകയുമാണ് ഉണ്ടായത്. ഗുരുതര പരിക്കേറ്റ സുജിത്ത് ആശുപത്രിയിൽ വച്ച് മരണമടഞ്ഞു. ഈ കേസിൽ ഇരിങ്ങാലക്കുട ഗവൺമെന്റ് പ്ലീഡർ അഡ്വ പി ജെ ജോബി ആണ് പബ്ലിക് പ്രോസിക്യൂട്ടർ.

Leave a comment

Top