സ്പെഷ്യൽ എഡ്യൂക്കേഷൻ ഡിപ്ലോമ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം

ഇരിങ്ങാലക്കുട : സ്പെഷ്യൽ സ്കൂൾ അധ്യാപകരാകാനുള്ള അടിസ്ഥാന യോഗ്യതയായ സ്പെഷ്യൽ എഡ്യൂക്കേഷൻ ഡിപ്ലോമ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. കേന്ദ്രസർക്കാർ സ്ഥാപനമായ റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തുന്ന ഓൾ ഇന്ത്യ ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് പാസാക്കുന്നവരെയാണ് അംഗീകൃത സ്ഥാപനങ്ങളിൽ ഈ കോഴ്സിനായി അഡ്മിഷൻ നൽകുന്നത്. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിൽ കല്ലേറ്റുങ്കരയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിൽ സ്പെഷ്യൽ എഡ്യൂക്കേഷൻ D.ED കോഴ്സുകൾ (ഓട്ടിസം), (സെറിബ്രൽ പാൾസി) നടത്തുന്നു. താല്പര്യമുള്ളവർ എൻട്രൻസ് ടെസ്റ്റിനായി www.rehabcouncil.nic.in വെബ്സൈറ്റിൽ അപേക്ഷിക്കേണ്ടതാണ് എൻട്രൻസ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നതിനായി എൻ.ഐ.പി.എം.ആർ ഏപ്രിൽ 6 മുതൽ 17 വരെ ക്രാഷ് കോഴ്സ് സംഘടിപ്പിച്ചിരുന്നു. വിശുദ്ധ വിവരങ്ങൾക്ക് വെബ്സൈറ്റിലും www.nipmr.org.in 9447949053 7510870111 ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top