വിശ്വനാഥപുരം ഷഷ്ഠി പ്രമാണിച്ച് വെള്ളിയാഴ്ച ഇരിങ്ങാലക്കുടയിൽ ട്രാഫിക് നിയന്ത്രണം

ഇരിങ്ങാലക്കുട : വിശ്വനാഥപുരം ഷഷ്ഠി പ്രമാണിച്ച് വെള്ളിയാഴ്ച ഇരിങ്ങാലക്കുടയിൽ രാവിലെ 8:30 മുതൽ 10:30 വരെ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി. വിശദവിവരങ്ങൾ താഴെ , തൃശ്ശൂർ ഭാഗത്തു നിന്നും കൊടുങ്ങല്ലൂരിലേക്ക് പോകുന്ന വാഹനങ്ങൾ രാവിലെ 8:30 മുതൽ 10:30 വരെ മാപ്രാണം ബ്ലോക്ക് ജംഗ്ഷനിൽ നിന്ന് പൊറത്തിശ്ശേരി സിവിൽ സ്റ്റേഷൻ റോഡ് വഴി എ.കെ.പി. ജംഗ്ഷൻ കൂടി ബസ് സ്റ്റാൻഡിൽ എത്തി കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകേണ്ടതാണ്. കൊടുങ്ങല്ലൂർ ഭാഗത്തുനിന്നും വരുന്ന ഹെവി വാഹനങ്ങൾ രാവിലെ 10:30 മുതൽ വെള്ളാങ്കല്ലൂർ മതിലകം റോഡ് കൂടി എടക്കുളം മൂന്നുപീടിക റോഡിലൂടെയും, ലൈറ്റ് വാഹനങ്ങൾ കോലോത്തുംപടി യിൽ നിന്ന് ഭവൻസ് സ്കൂൾ വഴി തിരിഞ്ഞു ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് ബൈപ്പാസ് റോഡ് കൂടെ തൃശൂർ ഭാഗത്തേക്ക് പോകേണ്ടതാണ് . ചാലക്കുടി ഭാഗത്തുനിന്നും ഇരിങ്ങാലക്കുടയിലേക്കു പോകുന്ന വാഹനങ്ങൾ രാവിലെ 10:30 മുതൽ പുല്ലൂർ കശുവണ്ടി കമ്പനി വഴി അവിട്ടത്തൂർ- ഊരകം -കിഴക്കേ കോമ്പാറ അറവുശാല – മാർക്കറ്റ് റോഡ് -കത്തീഡ്രൽ പള്ളിയുടെ പുറകുവശം റോഡിലൂടെ ഠാണാവിലെ സ്മിതാസ് തുണിക്കട ജംഗ്‌ഷനിൽ എത്തേണ്ടതാണ്‌. ഇരിങ്ങാലക്കുട ഭാഗത്തുനിന്നും ചാലക്കുടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ രാവിലെ 10:30 മുതൽ ഗാന്ധിഗ്രാം റോഡിലൂടെ മുല്ലക്കാട് ആനുരുളി വഴി പുല്ലൂർ എൽ.പി സ്കൂൾ ജംഗ്‌ഷനിൽ എത്തേണ്ടതാണ്‌ എന്ന് ഇരിങ്ങാലക്കുട ട്രാഫിക് പോലീസ് അറിയിക്കുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top