കാലം മാറി, നഗാര പ്രദിക്ഷണവും … അവിട്ടത്തൂർ പള്ളിയിലെ അമ്പു തിരുനാളിന്‍റെ വരവറിയിച്ചുള്ള നഗാരം കാളവണ്ടിക്ക് പകരം ട്രാക്ടറിൽ

അവിട്ടത്തൂർ : പഴമയുടെ തനിമയും പെരുമയും ചോരാതെ അവിട്ടത്തൂർ തിരുക്കുടുംബ ദൈവാലയത്തിലെ വി. സെബസ്ത്യാനോസിന്‍റെ ഫെബ്രുവരി 1,2,3 തീയതികളിൽ അമ്പു തിരുനാളിന്‍റെ  വരവറിയിച്ചുള്ള കാലങ്ങളായി മുടങ്ങികിടന്നിരുന്ന ഗ്രാമവീഥികളിലൂടെയുള്ള ‘നഗാരം പ്രദക്ഷിണം’ ഈ തവണ ആദ്യമായി കാളവണ്ടിക്ക് പകരം ട്രാക്ടറിൽ. ആദ്യകാലങ്ങളിൽ നഗാരം അവിട്ടത്തൂർ പള്ളിയിൽനിന്നുമാണ് സമീപ പ്രദേശങ്ങളിലെ തിരുനാളുകൾക്ക് കൊണ്ട് പോകാറ് . പക്ഷെ വർഷങ്ങളായി കേടുപാടുകൾ സംഭവിച്ചതും പിന്നെ കാളവണ്ടികളുടെ ലഭ്യതക്കുറവും ഈ തിരുനാൾ പ്രചാരണ യാത്രയെ മുടക്കി. എന്നാൽ ഈ തവണ കാളവണ്ടിക്ക് പകരം ട്രാക്ടറിൽ കെട്ടിയ ട്രെയിലറിൽ നഗാരം കൊട്ടി തിരുനാൾ വരവ് നാട്ടുകാരെയും സമീപ പ്രദേശത്തുള്ളവരെയും അറിയിച്ചുകൊണ്ടുള്ള യാത്രക്ക് തിരുനാൾ കൊടിയേറ്റത്തിന് ശേഷം പള്ളി വികാരി ഫാ. ആന്റ്റോ പാണാടൻ ഫ്ലാഗ് ഓഫ് ചെയ്തതോടെ ഇതൊരു പുതുമമുള്ള യാത്രയായി മാറി. ട്രെയിലറിന് ചുറ്റും തിരുനാൾ പരിപാടികൾ വിശദികരിക്കുന്ന പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top