ശാന്തിനികേതനിൽ ആനുവൽ സ്പോർട്സ് മീറ്റ് ‘അത്‌ലമോ 2020’

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ ആനുവൽ സ്പോർട്സ് മീറ്റ് ‘അത്‌ലമോ 2020’ തൃശ്ശൂർ ഡിസ്ട്രിക്ട് അത്ലറ്റിക് സെക്രട്ടറി ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ അസി. പ്രൊഫ. ഡോ. സ്റ്റാലിൻ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൂൾ സ്പോർട്സ് മിനിസ്റ്റർ മഞ്ജുനാഥ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ പി എൻ ഗോപകുമാർ വെള്ളരിപ്രാവിനെ പറത്തി. എസ്.എൻ.ഇ.എസ് ചെയർമാൻ കെ.ആർ. നാരായണൻ, വൈസ് ചെയർമാൻ എ.കെ. ബാലൻ, പ്രസിഡന്റ് കെ.കെ. കൃഷ്ണാനന്ദ ബാബു, മാനേജർ ഡോ. ടി കെ ഉണ്ണികൃഷ്ണൻ, എസ്.എം.സി ചെയർമാൻ അഡ്വ. കെ.ആർ. അച്യുതൻ, പി.ടി.എ പ്രസിഡണ്ട് എൻ.ആർ. രതീഷ്, മാതൃസമിതി പ്രസിഡന്റ് രമ്യ പ്രസാദ്, ഫിസിക്കൽ എഡ്യൂക്കേഷൻ ഹെഡ് ശോഭ പ്രദീപ് എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഗോപകുമാറിൽ നിന്നും കഴിഞ്ഞ വർഷത്തെ വ്യക്തിഗത ചാമ്പ്യന്മാരായ സൂര്യഗായത്രി, ധ്രുവ്, നക്ഷത്ര എന്നീ വിദ്യാർഥികൾ ദീപശിഖ ഏറ്റുവാങ്ങി. എൽ പി വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിച്ച ഏറോബിക്സ് ഡാൻസ്, യുപി ഹൈസ്കൂൾ വിഭാഗം അവതരിപ്പിച്ച മാർച്ച് പാസ്റ്റും ഉദ്ഘാടന മേളക്ക് മാറ്റുകൂട്ടി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top