റിപ്പബ്ലിക് ദിന പ്രസംഗ മത്സരം – വിജയികൾ

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗസഭയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ പ്രസംഗ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ശിവപ്രിയ, ശ്രീലക്ഷ്മി എ, ദേവിക എ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും ഹയർ സെക്കന്ററി/കോളേജ് വിഭാഗത്തിൽ അഗ്രിയ ജോയ് ഒന്നാം സ്ഥാനവും വിശ്വജിത്ത് ജിതേന്ദ്രൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. നൂറ്റൊന്നംഗസഭ ചെയർമാൻ ഡോ. ഇ പി. ജനാർദ്ധനൻ മത്സരത്തിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ കൺവീനർ എം സനൽ കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വി.ആർ രജജിത്ത് മുഖ്യാതിഥിയായിരുന്നു. പി. രവിശങ്കർ, പി.കെ ശിവദാസൻ, കെ ഹരി, എൻ നാരായണൻകുട്ടി , എം.എൻ. തമ്പാൻ, പ്രസന്ന ശശി എന്നിവർ സംസാരിച്ചു.

Leave a comment

Top