ഇരിങ്ങാലക്കുട K9 സ്ക്വാഡിലെ പുതിയതായി ട്രെയിനിംഗ് കഴിഞ്ഞെത്തിയ നർകോട്ടിക് ഡോഗ് റാണ റെയിഡിൽ അര കിലോ മയക്ക് മരുന്ന് പിടിച്ചു

ഇരിങ്ങാലക്കുട : തൃശൂർ റൂറൽ ജില്ല, ഇരിങ്ങാലക്കുട K9 സ്ക്വാഡിലെ പുതിയതായി ട്രെയിനിംഗ് കഴിഞ്ഞെത്തിയ നർകോട്ടിക് ഡോഗ് റാണ നെടുപുഴ സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം നടന്ന റെയിഡിൽ അര കിലോ തൂക്കം വരുന്ന ചരസ് എന്ന മയക്ക് മരുന്ന് മുഹമ്മദ് ഇക്ബാൽ എന്നയാളുടെ വീടിന് പുറക് വശത്ത് കുഴിച്ചിട്ട നിലയിൽ ഉള്ളത് മണത്ത് കണ്ടുപിടിച്ചു. മുഹമ്മദ് ഇക്ബാൽ ഇപ്പോൾ റിമാൻറിലാണ്. ഇരിങ്ങാലകുട K9 SQU AD ലെ റാണ എല്ലായിനത്തിൽ പെട്ട മയക്ക് മരുന്നുകളും മണത്ത് പിടിക്കാൻ പ്രത്യേക പരിശീലനം നേടിയ ഡോഗാണ്. 10 മാസത്തെ പരിശീലനത്തിന് ശേഷം 2019 മാർച്ചിലാണ് റാണ ഇരിങ്ങാലക്കുട ത്രിശ്ശൂർ റൂറൽ K9 സ്‌ക്വാഡിൽ എത്തുന്നത് സി പി ഒ രാകേഷ് പി.ആർ സി.പി .ഒ. ജോജോ പി.ഒ എന്നിവരാണ് റാണയുടെ പരിശീലകർ. തൃശൂർ റൂറൽ K9 SQU AD ഇൻ ചാർജ് എസ്.സി.പി.ഓ ജി സുരേഷിന്റെ നേതൃത്വത്തിൽ 2 നേരം പരിശീലനം നടന്നു വരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top