മുരിയാട് എസ്.എൻ.ഡി.പി കിഴക്കുംമുറി ശാഖയുടെ വാർഷിക പൊതുയോഗം ഞായറാഴ്ച

മുരിയാട് : എസ്.എൻ.ഡി.പി യോഗം മുകുന്ദപുരം യൂണിയൻ 4623-ാം നമ്പർ മുരിയാട് കിഴക്കുമുറി ശാഖയുടെ വാർഷിക പൊതുയോഗം ജനുവരി 26 ഞായറാഴ്ച രണ്ടു മണിക്ക് ശാഖാ ഗുരുമന്ദിരത്തിൽ ചേരും. മുകുന്ദപുരം യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാകുളം പൊതുയോഗം ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി കെ.കെ .ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ശാഖ പ്രസിഡന്‍റ്  ശിവരാമൻ വത്യാട്ടിൽ അധ്യക്ഷത വഹിക്കും. ശാഖ സെക്രട്ടറി ജലജ അരവിന്ദൻ റിപ്പോർട്ട് അവതരിപ്പിക്കും. തിങ്കളാഴ്ച നടക്കുന്ന പ്രതിഷ്ഠാ ദിനത്തിന്‍റെ ഭാഗമായി രാവിലെ ആറു മണിക്ക് ഗണപതി ഹോമം, എട്ടു മണിക്ക് കലശാഭിഷേകം, 8:30ന് ഗുരുപൂജ.

Leave a comment

Top