വേഴേകാട്ടുകര ശ്രീ കണ്ടംകുളങ്ങര ദുർഗ്ഗാദേവി ക്ഷേത്രത്തിൽ എട്ടാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും പ്രതിഷ്ഠാദിനവും ആരംഭിച്ചു

മുരിയാട് : വേഴേകാട്ടുകര ശ്രീ കണ്ടംകുളങ്ങര ദുർഗ്ഗാദേവി ക്ഷേത്രത്തിൽ എട്ടാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും പ്രതിഷ്ഠാദിനവും ജനുവരി 23 മുതൽ ഫെബ്രുവരി 1 വരെ യജ്ഞാചാര്യൻ മുൻ ഗുരുവായൂർ മേൽശാന്തി ബ്രഹ്മശ്രീ മൂക്കന്നൂർ ശ്രീഹരി നമ്പൂതിരിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. മുരിയാട് കുന്നതൃക്കോവിൽ ശ്രീ ശിവക്ഷേത്രത്തിൽ നിന്നും ശ്രീമദ് ഭാഗവത സപ്താഹം ആരംഭം കുറിച്ചുകൊണ്ട് ശ്രീകൃഷ്ണ വിഗ്രഹം വഹിച്ചുകൊണ്ടുള്ള വാഹനം ഘോഷയാത്ര പഞ്ചവാദ്യം, താലം, നാമസങ്കീർത്തനം എന്നിവയോടുകൂടി ശ്രീ കണ്ടംകുളങ്ങര ഭഗവതി ക്ഷേത്ര സന്നിധിയിലെ യജ്ഞശാലയിൽ എത്തിച്ചേർന്നു. തുടർന്ന് ചുറ്റുവിളക്ക് നിറമാല ക്ഷേത്രം തന്ത്രി ശ്രീ നീലകണ്ഠൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് സമാരംഭം കുറിച്ചു. സപ്താഹ യജ്ഞത്തിന് തുടർച്ചയായി ക്ഷേത്രത്തിൽ കൊല്ലംതോറും നടത്തിവരാറുള്ള പ്രതിഷ്ഠാദിനവും ഫെബ്രുവരി ഒന്നിന് ആഘോഷിക്കും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top