പല്ലാവൂര്‍ താളവാദ്യമഹോത്സവം 21 മുതല്‍ 26 വരെ ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : വാദ്യകുലപതി പല്ലാവൂര്‍ അപ്പുമാരാര്‍ സ്മാരകവാദ്യ ആസ്വാദക സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന താളവാദ്യമഹോത്സവത്തിന് ശനിയാഴ്ച തുടക്കമാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സോപാന സംഗീതം, പുല്ലാങ്കുഴല്‍ കച്ചേരി, ഇരട്ട തായമ്പക, നാദസ്വര കച്ചേരി എന്നിവ നടക്കും.കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കെ ഗോപുരനടയില്‍ പ്രത്യേക വേദിയിലാണ് 26 വരെ താളവാദ്യമഹോത്സവം നടക്കുന്നത്. ശനിയാഴ്ച വൈകീട്ട് ആറിന് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഗുരുദക്ഷിണ സമര്‍പ്പണവും മന്ത്രി നിര്‍വ്വഹിക്കും. പ്രൊഫ. കെ.യു അരുണന്‍ എം.എല്‍.എ അധ്യക്ഷനായിരിക്കും. സി.എന്‍ ജയദേവന്‍ എം.പി മുഖ്യാതിഥിയായിരിക്കും. ഏഴിന് തുയിലുണര്‍ത്ത് പാട്ട്, 7.30ന് തായമ്പക എന്നിവ നടക്കും. 26ന് വൈകീട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. പല്ലാവൂര്‍ അപ്പുമാരാര്‍ ഗുരുസ്മൃതി അവാര്‍ഡ് കൊടകര ശിവരാമന്‍നായര്‍ക്ക് മരണാനന്തര ബഹുമതിയായും തൃപ്പേക്കുളം പുരസ്‌ക്കാരം കല്ലൂര്‍ രാമന്‍കുട്ടി മാരാര്‍ക്കും മന്ത്രി സമ്മാനിക്കും. പ്രൊഫ. കെ.യു അരുണന്‍ എം.എല്‍.എ അധ്യക്ഷനായിരിക്കും. ഡോ. രാജന്‍ ഗുരുക്കള്‍ തൃപ്പേക്കുളം അനുസ്മരണം നടത്തും. ഡോ. എന്‍.ആര്‍ ഗ്രാമപ്രകാശ് മുഖ്യപ്രഭാഷണം നടത്തുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രസിഡന്റ് കലാമണ്ഡലം ശിവദാസ്, കണ്ണംപിള്ളി ഗോപകുമാര്‍, അജയ് മേനോന്‍, നീരജ് മേനോന്‍, പി.എ അനില്‍കുമാര്‍, ദീപക് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top