പൊറത്തിശ്ശേരി കല്ലട ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷത്തിന് കൊടിയേറി

പൊറത്തിശ്ശേരി : ജനുവരി 26, 27, 28 തീയതികളിൽ ആഘോഷിക്കുന്ന പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷത്തിന് കൊടിയേറി. ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിൽ മേൽശാന്തി സ്വരാജ് പി എം കൊടിയേറ്റ് കർമ്മം നിർവഹിച്ചു. വൈകീട്ട് കണ്ടാരംതറയിൽ കൊടിയേറ്റം ഉണ്ടാകും. കൊടിയേറ്റത്തിനുള്ള കൊടിമരം കിഴക്കുംമുറി ശാഖയിൽ നിന്നും കൊണ്ടുവന്നു. ക്ഷേത്രം ശാന്തി മണി ശാന്തി, ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് വി ബി കർണൻ, സെക്രട്ടറി കെ വി രാജൻ, ഖജാൻജി സജീവ് കുഞ്ഞിലിക്കാടൻ, വൈസ് പ്രസിഡന്റ് കെ എം കുട്ടൻ, ജോയിന്‍റ്  സെക്രട്ടറി ടി വി ബിജോയ്, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കല്ലട ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷ ദിനമായ 28 ചൊവ്വാഴ്ച കണ്ടാരംതറയിൽ രാവിലെ 9:30 മുതൽ 10:30 വരെ കാഴ്ചശീവേലി. ക്ഷേത്രത്തിൽ വൈകിട്ട് 4:30 മുതൽ 7 മണി വരെ വിവിധ ദേശങ്ങളിൽ നിന്നു വരുന്ന 9 ഗജവീരന്മാർ അണിനിരക്കുന്ന കൂട്ടിയെഴുന്നള്ളിപ്പ്. കലാമണ്ഡലം ശിവദാസ് ആൻഡ് പാർട്ടിയുടെ പാണ്ടിമേളം & പഞ്ചാരിമേളം, പുലർച്ചെ 3 മുതൽ 5:30 വരെ കൂട്ടിയെഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. അന്നേ ദിവസം രാത്രി 7:30 മുതൽ പതിഫോക്ക് അക്കാദമി അവതരിപ്പിക്കുന്ന ഗോത്ര കലാമേളയായ ‘പകർന്നാട്ടം’ ഉണ്ടാവും. ഫെബ്രുവരി നാലിന് നടതുറക്കും പൊങ്കാല സമർപ്പണവും നടക്കും.

Leave a comment

Top