സർക്കസ് കൂടാരത്തിൽ പോളിയോ വാക്സിനുമായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രി സംഘം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ സർക്കസ് അവതരിപ്പിക്കാനെത്തിയ ജംബോ സർക്കസ് സംഘത്തിലെ കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകുന്നതിനായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നിന്നുള്ള സംഘം സർക്കസ് കൂടാരം സന്ദർശിച്ചു. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോക്ടർ മിനിമോളുടെ നേതൃത്വത്തിലാണ് 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകിയത്.

ദേശിയ പോളിയോ നിർമ്മാർജ്ജന യജ്ഞത്തിന്‍റെ ഭാഗമായി 5 വയസ്സിനു താഴെയുള്ള കുട്ടികൾക്കായി ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ പോളിയോ തുള്ളിമരുന്ന് നൽകി.
നഗരസഭതല ഉദ്ഘാടനം ചെയർപേഴ്സൺ നിമ്യ ഷിജു നിർവ്വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ അബ്ദുൽ ബഷീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ സംഗീത ഫ്രാൻസിസ് , ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ വി.കെ.മിനി, സൂപ്രണ്ട് ഡോ മിനിമോൾ , ജില്ലാ മെഡിക്കൽ ഓഫീസിലെ നിന്നുള്ള കുമാരി, ഡേവിസ് എന്നിവർ സംസാരിച്ചു. നഗരസഭയിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് കീഴിൽ വരുന്ന പ്രദേശങ്ങളിൽ നഗരസഭാ ബസ്റ്റാൻഡ് ഉൾപ്പെടെ 19 ബൂത്തുകൾ സജ്ജീകരിച്ച് പോളിയോ വാക്സിൻ നല്കി.

Leave a comment

Top