റോഡ് സുരക്ഷാ ബോധവത്കരണം നടത്തി

അവിട്ടത്തൂർ : അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയിൽ ഹയർ സെക്കണ്ടറി വിഭാഗം സ്കൗട്ട് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ ബോധവത്കരണം നടത്തി. തൃശ്ശൂർ എൻഫോഴ്സ്മെൻറ് ആർ.ടി.ഒ. ഷാജി മാധവൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻ്റ് മോട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർ അരുൺ, സനീഷ് ടി പി. എന്നിവർ ക്ലാസ്സ് നയിച്ചു. സ്ക്കൂൾ പ്രിൻസിപ്പാൾ എ വി. രാജേഷ് ഹെഡ് മാസ്റ്റർ ശ്രീ മെജോ പോൾ സ്കൗട്ട് മാസ്റ്റർ ബിബി പി. എൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടത്തിയ റോഡ് സുരക്ഷാ ബോധവത്കരണ സൈക്കിൾ റാലി ആർ ടി. ഓ ഫ്ലാഗ് ഓഫ് ചെയ്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top