വാഹന പരിശോധനക്കിടെ കാറിൽ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവുമായി 3 യുവാക്കളെ എക്സൈസ് പിടികൂടി

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരിയിൽ വാഹന പരിശോധനക്കിടെ മാരുതി സ്വിഫ്റ്റ് കാറിൽ ഇരിങ്ങാലക്കുടയിലെ കോളേജ്, സ്കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതിനായി തമിഴ്നാട്ടിൽ നിന്നും എത്തിച്ചു കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവുമായി 3 യുവാക്കളെ എക്സൈസ് പിടികൂടി കേസ്സെടുത്തു. പൊറത്തിശ്ശേരി സ്വദേശിയായ നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ ഡ്യൂക്ക് പ്രവീൺ എന്നു വിളിക്കുന്ന പ്രവീൺ, നെടുംതേടത്ത് വിജേഷ്, ചെമ്മണ്ട കളരിക്കൽ അഖിൽ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

ഇരിങ്ങാലക്കുട റേഞ്ച് എക്സൈസ് ഇൻസ്പെകർ എം ആർ മനോജ്, പ്രിവന്റീവ് ഓഫീസർമാരായ പി ആർ അനുകമാർ, വിന്നി സിമേതി, ജയദേവൻ, ദിബോസ്, സിവിൽ എക്സൈസ് ഓഫീസർമാരായ വിജയൻ, ബിന്ദു രാജ്, വത്സൻ, അജിത്ത് കുമാർ, ജോസഫ്, പോൾസൺ, വനിതാ സി.ഈ.ഓ പിങ്കി മോഹൻദാസ് എന്നിവരാണ് ഇവരെ പിടികൂടിയ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഈ സ്ഥലങ്ങളിൽ കറച്ചു ദിവസങ്ങളായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.

Leave a comment

Top